വനിത കമീഷനെതിരെ ഹരജി: ബി.ജെ.പി സംസ്ഥാന സെക്രട്ടറിക്ക് 10000 രൂപ പിഴ

വനിതാ കമീഷനെതിരെ പരാതി നൽകിയ ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണ മേനോൻ നൽകിയ ഹരജി ഹൈകോടതി തള്ളി. ഹരജിക്കാരനോട് പതിനായിരം രൂപ പിഴ കെട്ടിവെക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. എം.സി ജോസഫൈൻ നടത്തിയ വിവാദ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ കമീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്നായിരുന്നു ആവശ്യം. ചെലവ് സഹിതമാണ് ഈ ഹരജി ഹൈകോടതി തള്ളിയത്.
ഇതേ പരമാർശത്തിന്റെ പേരിൽ വനിതാ കമീഷൻ അധ്യക്ഷ സ്ഥാനത്തു നിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കോൺഗ്രസ് നേതാവ് ലതികാ സുഭാഷും കോടതിയെ സമർപ്പിച്ചിരുന്നു. ഈ ഹരജിയും ഹൈക്കോടതി തള്ളിയിരുന്നു. സി.പി.എമ്മിന് കോടതിയും പൊലീസുമുണ്ടെന്ന ജോസഫൈന്റെ പരാമർശം ചോദ്യം ചെയ്തായിരുന്നു ഹരജി.
https://www.facebook.com/Malayalivartha

























