Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിനു തെളിവുണ്ടെന്നും ഇതു പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തയ്യാറാകണമെന്നും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍

06 JULY 2020 12:39 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിനു തെളിവുണ്ടെന്നും ഇതു പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തയാറാകണമെന്നും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍.

രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗി ഉപയോഗിച്ച സാധനങ്ങളിലൂടെയും വൈറസ് പകരാമെന്നാണ് നിലവില്‍ ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ രോഗിയുടെ സ്രവത്തില്‍ നിന്നുള്ള വളരെ ചെറിയ കണങ്ങള്‍ വായുവില്‍ തങ്ങി നില്‍ക്കാമെന്നും ഇത് രോഗത്തിന് കാരണമാകാമെന്നുമാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തു വരുന്ന സ്രവകണങ്ങളിലൂടെയാണ് രോഗം പകരുന്നതെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക വിശദീകരണം. പുതിയ വാദത്തിന് അംഗീകാരം നല്‍കിയാല്‍ ലോകവ്യാപകമായി കൊവിഡ് പ്രതിരോധത്തിനു കൂടുതല്‍ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടി വരും. ഇതു സംബന്ധിച്ച് 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് വരുന്ന ആഴ്ച സയന്റിഫിക് ജേണലില്‍ തുറന്ന കത്ത് പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൈ കഴുകിയും സാധാരണ മാസ്‌ക് ധരിച്ചും മാത്രം രോഗത്തെ പ്രതിരോധിക്കാന്‍ കഴിയില്ല എന്നാണ് ഇവര്‍ പറയുന്നത്.

എന്നാല്‍ ഇതു സംബന്ധിച്ചുള്ള തെളിവുകള്‍ വസ്തുതാപരമായി ബോധ്യപ്പെട്ടിട്ടില്ലെന്ന നിലപാടിലാണു ഡബ്ല്യുഎച്ച്ഒ. കഴിഞ്ഞ രണ്ടു മാസങ്ങളായി ഇതു സംബന്ധിച്ചു ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും കൃത്യമായ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്നും ഡബ്ല്യുഎച്ച്ഒ അണുബാധ നിയന്ത്രണ വിഭാഗം ടെക്നിക്കല്‍ മേധാവി ഡോ. ബെന്‍ഡേറ്റാ അല്ലെഗ്രാന്‍സി പറഞ്ഞു.

കൊവിഡ് ബാധിതനായ വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ മൂക്കില്‍ നിന്നോ വായില്‍ നിന്നോ പുറത്തുവരുന്ന സ്രവങ്ങളിലൂടെയാണെന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിട്ടുള്ളത്.
മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന വൈറസിന്റെ പൊതുവായ പേരാണ് കൊറോണ. മനുഷ്യരില്‍ ജലദോഷപ്പനി മുതല്‍ മാരകരോഗങ്ങള്‍ക്കു വരെ ഇത് കാരണമാകാം. കൊറോണ കുടുംബത്തില്‍ ജനിതകമാറ്റം സംഭവിച്ചു പുതിയതായി രൂപപ്പെട്ട വൈറസ് പരത്തുന്ന രോഗത്തിന്റെ പേരാണ് കോവിഡ് 19 എന്നാണ് വിലയിരുത്തല്‍.
കൊറോണ വൈറസ് ശരീരത്തിലെത്തിയാല്‍ ക്ഷീണം, വരണ്ട ചുമ, പനി എന്നിവയാണു പ്രധാനവേദന ലക്ഷണങ്ങള്‍. ചിലര്‍ക്കു ശരീരവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം എന്നിവ വരാറുണ്ട്. ചിലര്‍ക്കു ലക്ഷണങ്ങളൊന്നും കാണിക്കില്ല. വൈറസ് ശരീരത്തിലെത്തി അഞ്ച് മുതല്‍ 14 ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ സമയമെടുത്തേക്കാം. രോഗികളില്‍ 80% പേരും ചികിത്സയില്ലാതെതന്നെ രോഗമുക്തി നേടും.

അതേസമയം പ്രതിരോധ ശേഷി കുറഞ്ഞവരില്‍ കൊറോണ മാരകമാകും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കാന്‍സര്‍, ഹൃദയ ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയുള്ള വയോജനങ്ങള്‍ക്കാണ് കൊറോണ ബാധ കൂടുതല്‍ മാരകമാകാറ്.കൈകള്‍ എപ്പോഴും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം (കുറഞ്ഞത് 20 സെക്കന്‍ഡ് എങ്കിലും). സോപ്പും വെള്ളവും ലഭ്യമല്ലാത്ത അവസരങ്ങളില്‍ ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസര്‍ ഉപയോഗിക്കാം.

അതേസമയം, കൊവിഡ് വ്യാപന നിരക്ക് കുതിച്ചുയരുന്ന ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 6,97,413 ആയി. 24 മണിക്കൂറിനിടെ 24,248 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സമയത്തിനുള്ളില്‍ മാത്രം 425 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ 19,693 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

424,433 ആളുകള്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 61 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്. 2,53,287 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.


 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂചന പോലും ലഭിച്ചില്ലെന്ന്  (9 minutes ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (31 minutes ago)

ഉപയോഗിച്ചത് സെഷൻ ആപ്പ്  (37 minutes ago)

കൃത്യമായ നിമിഷം  (53 minutes ago)

ബന്ധം ഡോ. ഷഹീൻ സയീദ് വഴി  (1 hour ago)

തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്  (1 hour ago)

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (9 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (9 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (9 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (9 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (10 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (11 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (12 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (12 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (12 hours ago)

Malayali Vartha Recommends