Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സ്വര്‍ണം വിമാനത്താവളങ്ങളിലൂടെ അനായാസം ഒഴുകിയ നാളുകള്‍ നാളുകള്‍; കള്ളക്കടത്തിന്റെ പറുദീസയും കേരളവും; കടത്ത് തൊഴിലായി സ്വീകരിച്ചവര്‍; മലദ്വാരത്തിലൊളിപ്പിച്ച കടത്തു രീതി; ദാവൂദ് ഇബ്രാഹിം മുതല്‍ സ്വപ്‌ന സുരേഷ് വരെയുള്ള കടത്തു ചരിത്രം

09 JULY 2020 12:09 AM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

1990 കളില്‍ ഇന്ത്യയും ദുബായും കേന്ദ്രീകരിച്ച് നടന്നിരുന്ന സ്വര്‍ണക്കടത്ത് പലരുടെയും ഉപജിവന മാര്‍ഗമായിരുന്നു. ഇത് ഒരു ഫ്രൊഫഷനായി സ്വീകരിച്ച് എത്തുന്നവരാണ് പലരും. ക്യാരിയറുമാരായി തുടങ്ങി വമ്പന്‍ പണക്കാരായിമാറിയ പലരും ഉണ്ടായിരുന്നു അന്ന്. അന്നൊക്കെ വല്ലപ്പോഴും മാത്രമേ ഈ കേസുകളില്‍ ആളുകളെ പിടികൂടാറുള്ളൂ. അതും ആരെങ്കിലും ഒറ്റുകൊടുത്താല്‍ മാത്രം. അങ്ങനെ ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണക്കടത്തിന്റെ പറുദീസയായി മാറി ദുബായ്.

എന്നാല്‍ കാലം കഴിയുംതോറും കഥ മാറി ഈ പ്രൊഫഷനില്‍ ഒറ്റുകാര്‍ കൂടി, മാത്രമല്ല ഇവിടങ്ങളില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ രഹസ്യ ഉദ്യോഗസ്ഥരും നിയമിക്കപ്പെട്ടു. പിന്നീട് സ്വര്‍ണക്കടത്ത് തുടര്‍ച്ചയായി പിടികൂടപ്പെടുകയും പല വമ്പന്മാരും വന്‍ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി. നിരവധി പേര്‍ അഴിക്കുള്ളിലായി ഇതോയെ പലരും ഈ രംഗത്ത് നിന്ന് പിന്‍വാങ്ങി തുടങ്ങി. സ്വര്‍ണകള്ളക്കടത്തിലൂടെ ഒട്ടേറെ പേര്‍ കോടീശ്വരന്മാരായപ്പോള്‍, അവര്‍ സ്വന്തം സുരക്ഷിതത്വം നോക്കി മേഖലതന്നെ വിട്ടുപിടിച്ചു. അങ്ങനെ കാരിയര്‍മാരായി ജോലി ചെയ്തിരുന്നവക്ക് പണികിട്ടി.

ആ കാലത്ത് ഇന്ത്യയിലേക്കുള്ള സ്വര്‍ണം കള്ളക്കടത്ത് നിയന്ത്രിച്ചിരുന്നത് അധോലോക നേതാവായ ദാവൂദ് ഇബ്രാഹിമും അയ്യാളുടെ ഒരു ഉറ്റ അനുയായിയുമായിരുന്നു. ദാവൂദ് ഇബ്രാഹിമിന് ദുബായ് കേന്ദ്രീകരിച്ച് വന്‍ പ്രവര്‍ത്തന ശൃംഖലതന്നെയുണ്ടായിരുന്നു. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐ വരെ ഇവരുടെ കടത്തല്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

ഈ മേഖലയില്‍ സ്ത്രീകള്‍ വന്നുതുടങ്ങുന്നത് പിന്നീടാണ്. ആദ്യകാലത്ത് പുരുഷന്മാര്‍ മാത്രമായിരുന്നു സ്വര്‍ണക്കടത്തിന് മുന്നോട്ടുവന്നിരുന്നത്. ആണുങ്ങള്‍ സ്ഥിരമായി പിടിക്കപ്പെട്ടതോടെ. ഈ മേഖലയില്‍ എന്തുകൊണ്ടും സേഫ് സ്ത്രീകളാണ് എന്നും അതിനാല്‍ അവരെ എന്തുകൊണ്ട് ഉപയോഗപ്പെടുത്തിക്കൂടാ എന്ന് ചിലര്‍ ചിന്തിച്ചുതുടങ്ങി അങ്ങനെ. വിവിധ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടു കൂടി. കടത്തുന്ന സ്ത്രീകള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പുനല്‍കി കടത്തുതുടങ്ങി. എന്നാല്‍ ഈ കടത്തു രീതിയും പിന്നീട് കണ്ടെത്തി. ദുബായില്‍ ബിസിനസ് നടത്തുന്ന ഇന്ത്യന്‍ സ്ത്രീകളെ ഉപയോഗിച്ചാണു പ്രധാനമായും സ്വര്‍ണം കടത്തുന്നന്നുള്ള തരത്തില്‍ പല രഹസ്യ റിപോര്‍ടുകളും പുറത്തുവന്നു. എങ്കിലും പല രീതികള്‍ മാറ്റി പരീക്ഷിച്ച് കടത്തുകള്‍ തുടര്‍ന്നു. ഈ സ്വര്‍ണക്കടത്തിനിടെ അടുത്തകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ കഴക്കൂട്ടം സ്വദേശിനി സെറീന ഷാജി ദുബായിലും അബുദാബിയിലും ബ്യൂട്ടി പാര്‍ലര്‍ ബിസിനസ് നടത്തുകയായിരുന്നു.

ഇന്ത്യന്‍ കരസേനയിലെ ഒരു ലഫ്റ്റനന്റ് കേണല്‍, എയര്‍ ഇന്ത്യയുടെ ഒരു മുതിര്‍ന്ന െപെലറ്റ് എന്നിവരും നിരവധി വിമാനക്കമ്പനി ഉദ്യോഗസ്ഥരും സ്വര്‍ണ കള്ളക്കടത്തിലെ കണ്ണികളാണെന്നും വെളിപ്പെട്ടു. ഇന്ത്യയിലും വിദേശത്തുമുള്ള വിമാനത്താവളങ്ങളിലെ ഹാന്‍ഡ്ലിങ് വിഭാഗത്തിലെ ചില ജീവനക്കാര്‍ ഇവരുടെ സഹായികളാണ്. വിമാനത്താവളത്തിലെയും കസ്റ്റംസ് വകുപ്പിലെയും ഏതാനും ഉദ്യോഗസ്ഥരും ശൃംഖലയിലെ മാസപ്പടി പറ്റുന്നവരാണെന്നും പറയുന്നു. 2016ല്‍ ദുബായില്‍ നിന്ന് ഡല്‍ഹിയില്‍ വന്നിറങ്ങിയ ഹൈദരാബാദുകാരി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന 2 കിലോഗ്രാമിലേറെ സ്വര്‍ണം പിടികൂടി. മറ്റൊരാള്‍ക്ക് വേണ്ടി താന്‍ സ്ഥിരമായി സ്വര്‍ണം കടത്താറുണ്ടെന്ന് പിന്നീട് പ്രതിയായ ഫര്‍ഹത്തുന്നിസ കസ്റ്റംസിനോട് സമ്മതിച്ചു.

കഴിഞ്ഞ വര്‍ഷം തന്നെ ദുബായില്‍ നിന്ന് സ്വര്‍ണം കടത്തുന്നതിനിടെ കണ്ണൂര്‍ സ്വദേശികളായ അമ്മയും മകനും നെടുമ്പാശ്ശേരിയില്‍ പിടിയിലായി. ദുബായില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തിയ ഇരുവരെയും പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നര കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. 28 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മറ്റൊരു കേസില്‍ അധ്യാപകടനടക്കം രണ്ട് പേരാമ്പ്ര സ്വദേശികളും ഒരു ആലുവ സ്വദേശിയും അറസ്റ്റിലായി. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണമാണ് കസ്റ്റംസ് കണ്ടെടുത്തത്. മിശ്രിതത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തപ്പോഴാണ് 28 ലക്ഷത്തോളം രൂപയുടെ സ്വര്‍ണം ഉണ്ടെന്ന് മനസ്സിലായത്. 20 ലക്ഷത്തിന് മുകളില്‍ സ്വര്‍ണം ഉണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാം എന്നാണ് വ്യവസ്ഥ . ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത് ശ്രമം പിടികൂടി. ദുബായ്-കൊച്ചി വിമാനത്തിന്റെ ടോയ് ലറ്റില്‍ നിന്നാണ് ഒരു കോടി 20 ലക്ഷം രൂപ വിലമതിക്കുന്ന 2.75 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയത്.

വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്തുകളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി സിബിഐ എഫ്‌ഐആര്‍ ഉണ്ടാക്കി. വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്തിന് സഹായം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഒന്നാം പ്രതിയാക്കിയത്. കേസില്‍ ആകെ 9 പ്രതികളാണ് ഉണ്ടായിരുന്നത്. കസ്റ്റംസ് പരിശോധന കൂടാതെ പ്രതികളെ സ്വര്‍ണം കടത്താന്‍ രാധാകൃഷ്ണന്‍ സഹായിച്ചതായി സിബിഐ കണ്ടെത്തി. ദുബായില്‍ നിന്ന് സ്വര്‍ണവുമായി പ്രതികള്‍ വരുന്ന ദിവസങ്ങളിലെല്ലാം ബാഗുകളുടെ എക്‌സേ- റേ പരിശോധന നടത്തിയിരുന്നതും രാധാകൃഷ്ണനാണെന്ന് സിസിടിവിയില്‍ നിന്ന് വ്യക്തമായിരുന്നു.

25 കിലോ സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ സുനില്‍ കുമാര്‍, സെറീന ഷാജി, സ്വര്‍ണ കടത്തിലെ പ്രധാന കണ്ണികളായ വിഷ്ണു സോമസുന്ദരം, ബിജുമോഹന്‍, പ്രകാശ് തമ്പി, ബിജു മോഹന്റെ ഭാര്യ വിനീത, സ്വര്‍ണം വാങ്ങിയിരുന്ന ജ്വല്ലറിയുടെ മാനേജര്‍മാരായ പികെ റാഷിദ്, അബ്ദുല്‍ ഹക്കീം എന്നിവരാണ് മറ്റ് പ്രതികള്‍. ബിജുമോഹന്‍ നേരത്തെ കീഴടങ്ങിയിരുന്നു വിഷ്ണു, അബ്ദുല്‍ ഹക്കീം എന്നിവരൊഴികെ ബാക്കി പ്രതികളെ ഡിആര്‍ഐ അറസ്റ്റ് ചെയ്യുകയായിരുന്നു. ദുബായില്‍ നിന്ന് സ്വര്‍ണം നല്‍കിയത് ജിത്തു എന്നയാളും സ്വര്‍ണം വാങ്ങിയിരുന്നത് മുഹമ്മദ് എന്നയാളുമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കു പ്രകാരം കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് 150.478 കിലോഗ്രാം സ്വര്‍ണം പിടികൂടിയിട്ടുണ്ട്. ഇതില്‍ പകുതിയിലധികവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ്. 21.73 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കരിപ്പൂരില്‍ നിന്ന് പിടികൂടിയത്. പുതിയ വിമാനത്താവളമായ കണ്ണൂരില്‍ നിന്ന് സ്വര്‍ണം പിടികൂടിയിട്ടുണ്ട്18.61 കിലോ ഗ്രാം.

ഇന്ത്യയിലേയ്ക്ക് സ്വര്‍ണം കടത്തുന്ന ചെറുകിടക്കാര്‍ പലരും ജീവിച്ചിരുന്നത് തന്നെ ഇതുവഴിയായിരുന്നു. പലരീതിയില്‍ സ്വര്‍ണം കടത്തി പരാജയപ്പെട്ട ഇവര്‍ ഏറ്റവും ഒടുവില്‍, പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് മലദ്വാരത്തില്‍ ളിപ്പിച്ചാണ ്കടത്തിയിരുന്നത്. ഇതും പിടികൂടിയതോടെ മറ്റു വഴികള്‍ അന്വേഷിച്ചുവരുന്നതിനിടെയാണ് തിരുവനന്തപുരത്ത് തങ്ങളേക്കാള്‍ വമ്പന്‍ സ്രാവുകള്‍ സ്വര്‍ണക്കടത്തില്‍ വലയിലാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends