Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...


അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...


'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന്‍ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചു..ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...

പിണറായി രാജി വെക്കും വരെ കേരളത്തിൽ പ്രതിഷേധം അലയടിക്കും; വേണ്ടി വന്നാൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച്സ മരത്തിനൊരുങ്ങി ബിജെപി

10 JULY 2020 09:41 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം സ്വർണ്ണ കളളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചും സമരം നടത്തുമെന്ന് ബിജെപി. കോഴിക്കോട് യുവമോർച്ച മാർച്ചിന് നേരെയുണ്ടായ പൊലീസ് ആക്രമത്തിൽ പ്രതിഷേധിച്ച് നാളെ ബിജെപി കമ്മീഷണർ ഓഫീസ് മാർച്ച് നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അറിയിച്ചു. കൊവിഡിൻ്റെ മറവിൽ ഇത്തരം പ്രവർത്തനങ്ങൾ വച്ചു പൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിൻ്റ പേര് പറഞ്ഞ് സമരത്തെ അടിച്ചമർത്താൻ നോക്കേണ്ടെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസും പ്രിൻസിപ്പൽ സെക്രട്ടറിയും സംശയത്തിലായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പിണറായി രാജി വെക്കുന്നത് വരെ കേരളത്തിൽ പ്രതിഷേധം അലയടിക്കും. സമരത്തെ അടിച്ചമർത്താനുള്ള സർക്കാരിൻ്റെ നീക്കം വിലപ്പോവില്ലെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

സമരം ചെയ്യുന്നവർ കൊവിഡ് വന്ന് മരിക്കുമെന്നാണ് മന്ത്രി ജയരാജൻ്റെ ഭീഷണി. ജനകീയ സമരത്തെ മന്ത്രി അവഹേളിക്കുകയാണ്. സമാധാനപരമായി നടക്കുന്ന സമരത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്നവരാണ് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത്. കൊവിഡ് കാലത്തെ അഴിമതി നടത്താനും കള്ളക്കടത്തിനുമുള്ള സമയമാക്കി മാറ്റിയത് സർക്കാരാണ്. സർക്കാർ സ്വയം അഴിമതി നടത്തുകയും കള്ളക്കടത്തുകാർക്ക് ഒത്താശ നൽകുകയും ചെയ്യുന്നു. കൊവിഡ് പ്രതിരോധത്തിൻ്റെ പേരിൽ സർക്കാർ നടത്തിയ ഇടപെടലുകളെല്ലാം സിപിഎമ്മിന് പണം ഉണ്ടാക്കാനുള്ള വഴികളാക്കിയെന്നും കെ സുരേന്ദ്രൻ വിമര്‍ശിച്ചു.

അതേസമയം കൊവിഡിനെതിരെ പഴുതടച്ച പ്രതിരോധപ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെ യുഡിഎഫ് അട്ടിമറി നീക്കം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. പൂന്തുറയിലുണ്ടായ പ്രതിഷേധം സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഈ സാഹചര്യം നിലനിൽക്കെയാണ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചും സമരം നടത്തുമെന്ന് ബിജെപി പ്രസ്താവന നടത്തിയിരിക്കുന്നത് .

നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമ്പോൾ ഒരു കൂട്ടം ഒരുമ്പെട്ടിറങ്ങുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സമരത്തെ അംഗീകരിക്കാത്തതെന്ത് എന്ന ചർച്ചകൾ വന്നേക്കാം. ഒരു പരിധി വരെ സമരങ്ങൾ നിരുത്സാഹപ്പെടുത്തുക തന്നെയാണ്. ഒരു വഴിയുമില്ലെങ്കിൽ മറ്റ് മാർഗങ്ങൾ സ്വീകരിക്കേണ്ടി വരും. ട്രിപ്പിൾ ലോക്ക് വന്നാൽ ആളുകൾ പുറത്തിറങ്ങരുത് എന്ന് തന്നെയാണ് നിയമവശം. തൽക്കാലം ഇടപെടാതിരിക്കുകയാണ്. അത് ദൗർബല്യമായി കാണണ്ട എന്ജ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം സ്വർണക്കടത്ത് കേസ് എൻഐഎയ്ക്കുവിട്ട കേന്ദ്ര സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എൻഐഎ അന്വേഷണം ആരംഭിച്ചതായാണ് മനസിലാകുന്നത്. അവരുടെ നടപടികൾ തുടരട്ടെ. എൻഐഎ ഫലപ്രദമായി അന്വേഷിക്കാൻ പറ്റിയ ഏജൻസിയാണ്. എൻഐഎ പറ്റില്ല സിബിഐ വേണം എന്ന് എങ്ങനെയാണ് പറയുകയെന്ന് ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്തിൽ കുറ്റവാളികളെ കണ്ടെത്തട്ടെ. രാജ്യത്തിന്റെ സാമ്പത്തിക നില തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. മുൻ കള്ളക്കടത്തും അന്വേഷിക്കുമെന്ന് എൻഐഎ പറ‍ഞ്ഞിട്ടുണ്ട്. അന്വേഷണം ആരിലൊക്കെ എത്തുമെന്ന നെഞ്ചിടിപ്പ് പലർക്കും ഉണ്ടാകും. അത്തരക്കാരാണ് സർക്കാരിനെതിരെ പ്രചാരണം നടത്തുന്നത്.

സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. ഉപ്പു തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനു പ്രത്യേക നിയമം സംസ്ഥാനത്തു വേണോ എന്ന് ആലോചിക്കാവുന്നതാണ്. മറ്റു ചില സംസ്ഥാനങ്ങൾ നിയമം നിർമിച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് വ്യാജസർട്ടിഫിക്കറ്റിൽ ജോലി നേടിയത് പ്രത്യേകം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിഥിതൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസ്; 8 പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു  (1 hour ago)

ഭാവന നായികയായെത്തുന്ന 'അനോമി' ട്രെയ്‌ലര്‍ പുറത്ത്  (1 hour ago)

കാര്യവട്ടത്ത് ഇന്ത്യയ്ക്ക് 46 റണ്‍സ് വിജയം  (3 hours ago)

പെരുമ്പാവൂരില്‍ 13 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി  (3 hours ago)

പൊലീസ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

മട്ടന് പകരം ബീഫ് വിളമ്പിയതിന് റസ്‌റ്റോറന്റ് ജീവനക്കാരന്‍ അറസ്റ്റില്‍  (4 hours ago)

ഞാന്‍ എന്തൊക്കെയോ വെളിവില്ലാതെ പറയും. അത് പിന്നീട് വലിയ വിവാദമാകുമെന്ന് തുറന്നുപറഞ്ഞ് രേണു സുധി  (4 hours ago)

24 മണിക്കൂർ സമയം... ഖമനേയി മറുപടി നൽകിയിരിക്കണം! സൈന്യത്തെ ഇറക്കി അമേരിക്ക ശ്വാസം നിലച്ച് അറബന്മാർ ഇറാനു വേണ്ടി പുതിയ പോർമുഖം  (4 hours ago)

1,600 ഡോളർ ഉണ്ടോ ? എങ്കിൽ... സുന്ദരിയായ, വിദ്യാഭ്യാസമുള്ള യുവതികളെ ഭാര്യയായി വാടകയ്ക്ക് എടുക്കാം 'റെന്റൽ വൈഫ്' സൗകര്യം  (4 hours ago)

അവസരങ്ങളുടെ പെരുമഴ കൈനിറയെ ശമ്പളം.. ഫർണിഷ് ചെയ്ത വീട് സൗജന്യ യാത്ര...നികുതി ഇല്ല !! ഇതുപോലൊന്ന് സ്വപ്നങ്ങളിലുമില്ല !!  (4 hours ago)

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ വിശദ വിവരങ്ങൾ അറിയാം ഉടൻ അപേക്ഷിക്കൂ  (5 hours ago)

പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു  (5 hours ago)

കാര്യവട്ടത്ത് കിവീസിനെതിരെ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്  (5 hours ago)

ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 161 വര്‍ഷം തടവും പിഴയും  (5 hours ago)

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ അധികാരമേറ്റു  (6 hours ago)

Malayali Vartha Recommends