Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ബി നിലവറ എന്ത് രഹസ്യമാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത് എന്ന് ഇപ്പോഴും ആർക്കും അറിയില്ല.. നിലവറയിൽ എന്ത് രഹസ്യമാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത് എന്ന് ലോകത്തിന് എന്നെങ്കിലും അറിയാനാകുമോ എന്നും ഉറപ്പില്ല ... രാജകുടുംബത്തിനും ഈ സംശയത്തിന് യുക്തിപൂർണമായ മറുപടി തരാൻ കഴിയുന്നില്ല... പിന്നെ അജ്ഞാതമായിട്ടുള്ളതിനും ഒരു സൗന്ദര്യമുണ്ടല്ലോ... അതെ, ബി നിലവറ അങ്ങനെ തന്നെ തുടരട്ടെ, കുറച്ച് കാലത്തേക്കെങ്കിലും.....

13 JULY 2020 05:25 PM IST
മലയാളി വാര്‍ത്ത

ബി നിലവറ എന്ത് രഹസ്യമാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത് എന്ന് ലോകത്തിന് എന്നെങ്കിലും അറിയാനാകുമോ എന്നുറപ്പില്ല. തുറന്നിട്ടുള്ള എ, സി, ഡി, ഇ, എഫ് എന്നീ നിലവറകളിൽ കണ്ടെത്തിയ വിലപിടിപ്പുള്ള വസ്തുക്കളിൽ ചിലത് - മഹാവിഷ്ണുവിന്റെ ശുദ്ധസ്വർണ്ണം കൊണ്ട് നിർമ്മിച്ച മൂന്നരയടി ഉയരത്തിലുള്ള ഒരു വിഗ്രഹം, 18 അടി നീളമുള്ള ഒരു മാല, 50 കിലോ ഭാരമുള്ള ഒരു കറ്റ, മാണിക്യവും ഇന്ദ്രനീലവും പതിച്ച സ്വർണ്ണ ചിരട്ടകൾ... ഇവയ്ക്ക് പുറമെ ചാക്കുകണക്കിന് വിലപിടിപ്പുള്ള രത്നങ്ങളും നെക്ലേസുകളും പുരാതന കരകൗശലവസ്തുക്കളും

സ്വർണ്ണ നാണയങ്ങളിലാകട്ടെ, നെപ്പോളിയന്റെ കാലത്തെ നാണയങ്ങളും റോമിൽ നിന്നുള്ള നാണയങ്ങളും കാണാം.പല കാലങ്ങളിൽ നിന്നുള്ളവയാണ് ഈ നാണയങ്ങൾ. ചില നാണയങ്ങൾ ആകട്ടെ, ക്രിസ്തുവിന്റെ ജനനത്തിനും മുമ്പുള്ളവയാണ്.. തുറന്ന നിലവറകളിലുള്ളതിനേക്കാള്‍ വലിയ നിധിയാണ് തുറക്കാത്ത ബി നിലവറയില്‍ ഉള്ളതെന്നാണ് കരുതപ്പെടുന്നത്

എ നിലവറ തുറന്നപ്പോഴാണ് പരിശോധകരെപോലും അമ്പരപ്പിച്ചുകണ്ട് 90,000 കോടിക്ക് പുറത്തു വില മതിക്കുന്ന ആഭരണങ്ങളും രത്നങ്ങളും കണ്ടെടുത്തത്. തുറക്കാത്ത ബി നിലവറയിലെ രഹസ്യങ്ങൾ ഇന്നും അ‍ജ്ഞാതം. രഹസ്യ നിലവറയായി കരുതുന്ന ബി തുറക്കണോ എന്ന് ഭരണ സമിതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. പതിനാലാം നൂറ്റാണ്ടിൽ തന്നെ ക്ഷേത്രത്തിൽ നിലവറ ഉണ്ടായിരുന്നു എന്നാണ് മതിലകം രേഖകളിൽ പറയുന്നുണ്ട്.

2011 ജൂലൈ മാസത്തിലാണ് കോടതി നിർദേശപ്രകാരം എ നിലവറ തുറന്നത്. ഏതു സംഖ്യകൊണ്ട് നിധിശേഖരത്തിലെ സ്വത്തുക്കൾ കണക്കുകൂട്ടുമെന്ന അമ്പരപ്പിലായിരുന്നു പരിശോധനാ സംഘം. ആയിരക്കണക്കിനു സ്വർണമാലകൾ, രത്നം പതിച്ച സ്വർണക്കിരീടങ്ങൾ, സ്വർണക്കയർ, സ്വർണക്കട്ടികൾ, സ്വർണവിഗ്രഹം, ഒരു ചാക്ക് നിറയെ നെൽമണിയുടെ വലുപ്പത്തിൽ സ്വർണമണികൾ, സ്വർണ ദണ്ഡുകൾ, ചാക്ക് നിറയെ രത്നങ്ങൾ.. കഥകളിൽ കേട്ടതുപോലുള്ള നിധിശേഖരമാണ് പരിശോധനാസംഘത്തിന്റെ മുന്നിൽ തെളിഞ്ഞത്.

എ നിലവറയുടെ പ്രവേശനകവാടം തുറന്നു പ്രാഥമിക പരിശോധന നടത്തിയപ്പോൾ കാര്യമായി എന്തെങ്കിലും ഉണ്ടാകുമെന്നതിന്റെ സൂചനയൊന്നും ഇല്ലായിരുന്നു. പരിശോധനാ സംഘം ഇറങ്ങിയപ്പോൾ ആദ്യം പൊടി പിടിച്ച് കറുത്ത നിലംമാത്രമാണ് കണ്ടത്. വായു സഞ്ചാരം ഇല്ലാത്തതിനാൽ ഫയർഫോഴ്‌സ് അറയിലേക്ക് വായു പമ്പു ചെയ്‌തു കൊടുത്തു. പ്രവേശനകവാടം തുറന്നു ചെല്ലുന്നതു വിശാലമായ ഒരു മുറിയിലേക്കാണ്. അവിടെ നിലത്ത് വലിയ കരിങ്കല്ലുകളാണു പാകിയിരുന്നത്. കനത്ത കല്ലുപാളികൾ നീക്കിയപ്പോൾ താഴേക്കു കഷ്‌ടിച്ച് ഒരാൾക്കു മാത്രം ഇറങ്ങിപ്പോകാൻ കഴിയുന്ന പടികൾ കാണപ്പെട്ടു. ഇത് ഇറങ്ങിച്ചെല്ലുന്നത് ഒരാൾക്കു കുനിഞ്ഞു മാത്രം നിൽക്കാൻ കഴിയുന്ന അറയിലേക്കാണ്. ഇവിടെ സേഫ് പോലെ നിർമിച്ച അറയിലാണു നിധിശേഖരം ഉണ്ടായിരുന്നത്.

അറയിൽ വേറെയും ഗുഹാമുഖമുണ്ടെന്ന സംശയം ഉയർന്നതിനെത്തുടർന്നു നാലു പേരടങ്ങിയ എൻജിനീയർമാരുടെ സംഘം വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അറയ്‌ക്കകത്തു വായുസഞ്ചാരം ഇല്ലായിരുന്നു. താഴെ ഇറങ്ങുന്നവർക്ക് അൽപ സമയം മാത്രമേ അകത്തു നിൽക്കാൻ കഴിഞ്ഞുള്ളു. അപ്പോഴേക്കും ശ്വാസം കിട്ടാതെ തിരികെ കയറേണ്ടിവന്നു

വിശ്വാസവും ആചാരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതിനാല്‍ വിശ്വാസികളെ തീര്‍ത്തും തെററിദ്ധരിപ്പിക്കുന്ന വിധത്തിലാണ് കഥകള്‍ ആണ് ബി നിലവറയുമായി ബന്ധപ്പെട്ട് പ്രചരിച്ചത്...ബി നിലവറയിലെ ചില വാതിലുകള്‍ ശംഖുമുഖം കടലിലേക്കും തിരുവനന്തപുരത്തെ തന്നെ കായലുകളിലേക്കും കനാലുകളിലേക്കും തുറക്കുന്നതാണ് .എന്നും പറയുന്നു. പണ്ടെങ്ങാണ്ട് ഒരു തവണ ബി നിലവറ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ തിരുവനന്തപുരം നഗരം കടലെടുത്തുവെന്നും ആറ് മാസം തലസ്ഥാനം വെള്ളത്തിനടിയില്‍ ആയെന്നും വരെ രേഖകളുണ്ടത്രേ

ബി നിലവറ പൂട്ടിയിരിക്കുന്നത് നവസ്വര പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് എന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത് പൂട്ടുമ്പോള്‍ ഉപയോഗിച്ച ഒന്‍പത് വാദ്യങ്ങളും അതേ സ്വരവും ഉപയോഗിച്ച് മാത്രമേ വാതില്‍ തുറക്കാന്‍ സാധിക്കുകയുള്ളു എന്നും കഥകള്‍ പരക്കുന്നു. അല്ലാതെ തുറക്കണമെങ്കിൽ ബോംബ് വെച്ച് തകർക്കണം എന്നുവരെ പറയുന്നു

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കടലിലേക്ക് രഹസ്യ തുരങ്കം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭൗമശാസ്ത്രജ്ഞര്‍ പഠനം നടത്തിയിരുന്നു. പക്ഷേ പറഞ്ഞ് കേട്ടത് പോലെ അത്തരമൊരു തുരങ്കവും കടലിലേക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല

നിലവറ തുറന്നാല്‍ ഉഗ്രവിഷമുള്ള പാമ്പുകള്‍ ചീറിയടുക്കുമെന്നും ദേവകോപം ഉണ്ടാകുമെന്നും വരെ കഥകളുണ്ട്.മുന്‍കാലങ്ങളില്‍ നിലവറകളില്‍ നിന്നും നിധി കടത്തിയിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വരുമെന്ന് ഭയക്കുന്നവരാണ് നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നതെന്നും ഒരു പ്രചാരണമുണ്ട്.

2011ല്‍ ബി നിലവറ തുറക്കാന്‍ അവസാനമായി ഒരു ശ്രമം നടത്തിയപ്പോൾ അന്ന് പരിശോധക സംഘത്തില്‍ ഉണ്ടായിരുന്ന ഒരാളുടെ കാല്‍ മുറിഞ്ഞ് രക്തം വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിശ്വാസം കൂടി കലര്‍ന്ന വിഷയം ആയതിനാല്‍ ഇതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു

ബി നിലവറ എന്ത് രഹസ്യമാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത് എന്ന് ഇപ്പോഴും ആർക്കും അറിയില്ല..രാജകുടുംബത്തിനും ഈ സംശയത്തിന് യുക്തിപൂർണമായ മറുപടി തരാൻ കഴിയുന്നില്ല... പിന്നെ അജ്ഞാതമായിട്ടുള്ളതിനും ഒരു സൗന്ദര്യമുണ്ടല്ലോ... അതെ, ബി നിലവറ അങ്ങനെ തന്നെ തുടരട്ടെ, കുറച്ച് കാലത്തേക്കെങ്കിലും.....

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends