കോവിഡ് കാരണം ക്ലാസൊക്കെ അടച്ചപ്പോൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങണമെന്ന് കരുതിയിരുന്നു; പക്ഷേ, സാധിച്ചില്ല; ആ സങ്കടം തീർക്കാനായി ചെയതതാണ്; നിറവയറുമായി പെൺകുട്ടിയുടെ നൃത്തം; സംഭവം വൈറൽ

നിറവയറുമായി ആ പെൺകുട്ടി നൃത്തം ചെയ്യുന്നത് കണ്ടവർ ആദ്യം ഒന്ന് പേടിച്ചു. പിന്നീട് ആശ്വാസവും. പ്രസവത്തലേന്ന് നൃത്തം ചെയ്യുന്ന ഒരു യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തോപ്പുംപടി സ്വദേശിയായ അശ്വതിയാണ് താരം. പ്രസവത്തിന് ആശുപത്രിയിലേക്ക് പോകുന്നതിന് ഏതാനും നിമിഷങ്ങൾക്കു മുൻപാണ് അശ്വതി ഈ വിഡിയോ ചെയ്തത്. ഇരുപത്തിയഞ്ചു വർഷമായി നൃത്തം പഠിക്കുന്നുണ്ട് അശ്വതി. ജൂൺ 29ന് പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റാകാന്‍ ആവശ്യപ്പെട്ടിരുന്നു. 30ന് പ്രസവിക്കുകയും ചെയ്തു . പ്രസവത്തിനു ആശുപത്രിയിലേക്ക് പോകുന്നതിന് തൊട്ടുമുൻപ് ചെയ്ത വിഡിയോയാണ് ഇതെന്നും അശ്വതി പറയുന്നു. ‘കോവിഡ് കാരണം ക്ലാസൊക്കെ അടച്ചപ്പോൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങണമെന്ന് കരുതിയിരുന്നു. പക്ഷേ, സാധിച്ചില്ല. ആ സങ്കടം തീർക്കാനായി ചെയതതാണ്.’– അശ്വതി പറഞ്ഞു.
ഗർഭിണി ആയിരിക്കുമ്പോഴും ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അശ്വതി വ്യക്തമാക്കി. ഗർഭിണി ആയെന്നു കരുതി നൃത്തം ചെയ്യാതിരുന്നില്ല. പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. മുന്‍കാലങ്ങളിലൊന്നും ഗർഭിണിയാണെന്നു കരുതി ആരും ജോലി ചെയ്യാതിരുന്നിട്ടില്ലല്ലോ? എന്നാണ് അശ്വതി ചോദിക്കുന്നത്. അങ്ങനെ ആരോഗ്യം നഷ്ടപ്പെടുന്ന പ്രതിഭാസമൊന്നും അല്ല ഇത്. തന്റേത് സുഖപ്രസവമായിരുന്നെന്നും അശ്വതി പറഞ്ഞു. ഭർത്താവ് വിഷ്ണുവാണ് വിഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വിഡിയോ എത്തിയ ഉടൻ തന്നെ നിരവധി കമന്റുകളും വന്നു. കൊച്ചി തോപ്പുംപടിയിലാണ് അശ്വതിയുടെ വിട്. കൊച്ചിയിൽ നൃത്ത വിദ്യാലയം നടത്തുകയാണ് അശ്വതി. 2013ല്‍ എംജി യൂണിവഴ്സിറ്റി കലാതിലകമായിരുന്നു.നൃത്തത്തിൽ കുടുതൽ ഉയരങ്ങളിലെത്താണ് അശ്വതിയുടെ ആഗ്രഹവും.
https://www.facebook.com/Malayalivartha