Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

കേബിള്‍ ടിവി തൊഴിലാളിയുടെ അപകടമരണം ഇരിട്ടിയെ കണ്ണീരിലാഴ്ത്തി, കേബിള്‍ ജോലിക്കിടയില്‍ മുടയിരഞ്ഞിപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

08 AUGUST 2020 01:11 PM IST
മലയാളി വാര്‍ത്ത

കേബിള്‍ ജോലിക്കിടയില്‍ ഇന്നലെ മുടയിരഞ്ഞിപ്പുഴയില്‍ കാണാതായ പാടിക്കല്‍ ജോമറ്റിന്റെ മൃതദേഹം കണ്ടെത്തി. 3 മണിക്കൂര്‍ നീണ്ട തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മഴയും വെയിലും നോക്കാതെ കേബിള്‍ കണക്ഷന്‍ തകരാറുകള്‍ പരിഹരിക്കാന്‍ ഓടിനടന്നിരുന്ന യുവാവിന്റെ മരണം അങ്ങാടിക്കടവ് ഗ്രാമത്തെ ദുഖത്തിലാക്കി. ദുരന്തം അറിഞ്ഞയുടന്‍ പ്രദേശത്തേക്ക് നൂറുകണക്കിന് ആളുകളാണ് കോവിഡ് കാലം പോലും മറന്ന് എത്തിയത്. ജീവനോടെ കണ്ടെത്തണമെന്ന പ്രാര്‍ഥനയിലായിരുന്നു എല്ലാവരും.

വലിയ കയര്‍ അരയില്‍ കെട്ടി ഒരു വശം കരയില്‍ നിക്കുന്നയാളുടെ കയ്യില്‍ കൊടുത്താണ് ജോമറ്റ് പുഴയില്‍ ഇറങ്ങിയത്. പെട്ടെന്ന് ഒഴുക്കില്‍ വലിഞ്ഞുപോകുകയായിരുന്നു. തിരച്ചിലില്‍ 400 മീറ്ററോളം താഴോട്ട് ഒഴുകി ചെക്ക് ഡാമും മറികടന്ന് ആഴത്തില്‍ മുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ചെക്ക് ഡാമിന്റെ ഒരു വശത്തും കയര്‍ കുടുങ്ങിയിരുന്നു.

അരയില്‍ കയര്‍ കൊണ്ട് വട്ടം കെട്ടിയത് ഊര്‍ന്നു പോയി കാലില്‍ കുടുക്കായതാവാം ദുരന്തകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പുറത്തെടുക്കുമ്പോള്‍ പ്ലാസ്റ്റിക് കയര്‍ കെട്ട് ഇരുകാലുകളിലും ചേര്‍ന്ന് മുറുകിയ നിലയിലായിരുന്നു. ജോമറ്റിന് നീന്തല്‍ അറിയാമായിരുന്നെന്ന് സൂഹൃത്തുക്കളും കേബിള്‍ അധികൃതരും പറഞ്ഞു.

അസി.സ്റ്റേഷന്‍ ഓഫിസര്‍മാരായ ടി.മോഹനന്‍, വി.വി.ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ ഇരിട്ടി അഗ്‌നിരക്ഷാ നിലയം പ്രവര്‍ത്തകരും ക്യാപ്റ്റന്‍ അനീഷ് കീഴ്പ്പള്ളിയുടെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാരും ക്യാപ്റ്റന്‍ മുജീവ് കുഞ്ഞിക്കണ്ടിയുടെ നേതൃത്വത്തില്‍ ഒരുമ റെസ്‌ക്യൂ ടീം അംഗങ്ങളും അയ്യന്‍കുന്ന് പഞ്ചായത്ത് അംഗം സണ്ണി ഒറ്റപ്ലാക്കലിന്റെ നേതൃത്വത്തില്‍ നാട്ടുകാരും പുഴയിലെ കുത്തൊഴുക്ക് വകവയ്ക്കാതെയാണ്  തിരച്ചില്‍ നടത്തിയത്. കവിഞ്ഞ് ഒഴുകുന്ന ചെക്ക് ഡാമിന് മുകളില്‍ ഇരുവശത്തും കൂറ്റന്‍ വടം കെട്ടിനിന്നും ലൈഫ് ജാക്കറ്റ് ഇട്ട് വെള്ളത്തില്‍ ഇറങ്ങിയുമായിരുന്നു തിരച്ചില്‍.

മേഖലയില്‍ കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ പുഴകള്‍ക്കും തോടുകള്‍ക്കും കുറുകെയുള്ള എല്ലാ തരം വൈദ്യുതീകരണ ജോലികളും ഇരിട്ടി സബ് ഡിവിഷനില്‍ നിര്‍ത്തിവയ്ക്കാന്‍ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ടി.ബിജു നിര്‍ദേശിച്ചു. വൈദ്യുതി തകരാര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പ്രകൃതിക്ഷോഭ ഭീഷണി കാലഘട്ടത്തിനു ശേഷം പരിഹരിച്ചാല്‍ മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (7 minutes ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (1 hour ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (1 hour ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (1 hour ago)

ജോര്‍ദാനിലെ പള്ളിയില്‍ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു  (2 hours ago)

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍  (3 hours ago)

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍  (4 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത  (4 hours ago)

ഗർഭിണിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രസവിച്ച ഉടൻ കുഞ്ഞുമായി വഴിയിൽ തള്ളി..!  (5 hours ago)

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു  (5 hours ago)

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില  (5 hours ago)

ഇ-കെവൈസി ; റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് വേണം; കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ  (5 hours ago)

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ; പുതിയ ചിത്രമായ 'ഫൗജി'യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ  (5 hours ago)

Malayali Vartha Recommends