മുതിരപ്പുഴയാറിന് കുറുകെയുള്ള വള്ളക്കടവ് നടപ്പാലം വീണ്ടും തകര്‍ന്നു
ഇടുക്കി രാജാക്കാട് വെള്ളത്തൂവല്‍-കൊന്നത്തടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുതിരപ്പുഴയാറിന് കുറുകെ 2011-ല്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് പാലം 2018-ലെ പ്രളയത്തില്‍ തകര്‍ന്നിരുന്നു. പിന്നീട് നാട്ടുകാര്‍ താല്‍ക്കാലിക പാലം നിര്‍മിച്ചു.
കഴിഞ്ഞ ദിവസം മുതിരപ്പുഴയാറില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകി വീണ്ടും വള്ളക്കടവ് നടപ്പാലം തകരുകയായിരുന്നു.
രണ്ട് വര്‍ഷം മുന്‍പ് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച മലയോര ഹൈവേയില്‍ ഉള്‍പ്പെടുത്തി ഇവിടെ പുതിയ പാലം നിര്‍മിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു . തുടര്‍ നടപടികള്‍ ഉണ്ടായില്ല.
https://www.facebook.com/Malayalivartha