ലോക്കറിലെ ഒരു കോടി ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മിഷന്‍; മുഖ്യമന്ത്രിക്കു മുമ്പെ ദുബായിലെത്തി കമ്മീഷന്‍ ഉറപ്പിച്ചു; സ്വപ്‌ന തുറന്നു പറച്ചില്‍ സ്വര്‍ണക്കടത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍; പക്ഷേ ഇരട്ടചങ്കനും ചങ്കനും പ്രതിസ്ഥാനത്തായി

ലോക്കറിലെ പണം സ്വര്‍ണക്കടത്തിലൂടെ സംബന്ധിച്ചതല്ലെന്ന് സ്ഥാപിക്കാന്‍ പാടുപെടുകയാണ് സ്വപ്‌ന സുരേഷ്. അതിന്റെ ഭാഗമായിയാണോ ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മിഷനാണെന്ന് സ്വപ്‌ന പറഞ്ഞെതെന്ന് അറിയില്ല. പക്ഷേ സ്വപ്‌നയുടെ ഈ തുറന്ന് പറച്ചില്‍ മുഖ്യമന്ത്രി പിണരായി വിജയനെയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെയും പ്രതിസ്ഥാനത്ത് ആക്കുകയാണ്. ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മിഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചതിന് കിട്ടിയതാണെന്ന സ്വപ്‌ന സുരേഷിന്റെ നിലപാട് സര്‍ക്കാരിനും എം.ശിവശങ്കറിനും തിരിച്ചടിയാണ്. ലൈഫ് മിഷന്‍ പദ്ധതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ് എന്നുള്ളതും ഈ വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതല്ല ഈ പണമെന്നു വരുത്താന്‍ ശ്രമിച്ച സ്വപ്‌നയുടെ നീക്കമാണ് പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കുന്നത്.
2018ല്‍ പ്രളയത്തിനു േശഷം സഹായം തേടി ദുബായ് സന്ദര്‍ശനത്തിനു മുഖ്യമന്ത്രി പോകുന്നതിനു നാലു ദിവസം മുന്‍പു ശിവശങ്കറും സ്വപ്‌നയും ഒരേ വിമാനത്തില്‍ ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്നു പോയി എന്നത് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ആ സന്ദര്‍ശനത്തിലാണ് യഎഇ റെഡ് ക്രെസന്റ് അതോറിറ്റി 20 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് ഇതു സംബന്ധിച്ച് റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫോര്‍ ഇന്റര്‍നാഷനല്‍ എയ്ഡ് അഫയേഴ്‌സും ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കരാറും ഒപ്പിട്ടു.
സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി വഴി പാവപ്പെട്ടവര്‍ക്കായി ഫ്‌ലാറ്റുകള്‍ നിര്‍മിക്കുന്നതിന് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതിനാണ് സ്വപ്‌നയ്ക്ക് ഒരു കോടി രൂപ കിട്ടിയത്. യൂണിടെക് എന്ന സ്ഥാപനമാണ് പണം നല്‍കിയതെന്നും കസ്റ്റംസിന് സ്വപ്‌ന നല്‍കിയ മൊഴിയിലുണ്ട്. യുഎഇയിലെ സന്നദ്ധ സംഘടനയായ എമിറേറ്റ്‌സ് റെഡ് ക്രസന്റ് പ്രളയ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായിട്ടാണ് കേരളത്തിന് ഒരു കോടി ദിര്‍ഹം സഹായധനം പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് യുഎഇ കോണ്‍സുലേറ്റാണ് നടപടികള്‍ ഏകോപിപ്പിച്ചത്. ഈ സഹായം ഉപയോഗിച്ച് തൃശൂര്‍ വടക്കാഞ്ചേരിയിലാണ് സര്‍ക്കാരിന്റെ രണ്ട് ഏക്കര്‍ ഭൂമിയില്‍ 140 ഫ്‌ലാറ്റുകള്‍ നിര്‍മിക്കുന്നത്. യുഎഇ കോണ്‍സുല്‍ ജനറലിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ വര്‍ഷം തലസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ചീഫ് സെക്രട്ടറി ധാരണാപത്രം ഒപ്പിട്ടത്. ഇതില്‍ സ്വപ്‌ന ഇടപെട്ടാണ് യൂണിടെക് കമ്പനിക്ക് നിര്‍മാണ കരാര്‍ നല്‍കിയത്. ഇതിനുളള പാരിതോഷികമായിട്ടാണ് ഒരു കോടി ലഭിച്ചത്. എന്നാല്‍ പണം കിട്ടിയിത് കോണ്‍സല്‍ ജനറലിനാണെന്നാണ് സ്വപ്‌നയുടെ മൊഴി. വീടില്ലാത്ത തനിക്ക് വീടുവയ്ക്കാന്‍ കോണ്‍സല്‍ ജനറല്‍ ഒരു കോടി രൂപ തന്നു. രണ്ട് മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ നിന്നാണ് കമ്മീഷന്‍ ഇനത്തില്‍ ശേഷിക്കുന്ന 50 ലക്ഷം കിട്ടിയതതെന്നാണ് സ്വപ്‌നയുടെ മൊഴി.
വിസ് സ്റ്റാമ്പിങ് അടക്കമുളള നടപടികള്‍ക്ക് കോണ്‍സുലേറ്റില്‍ ഇന്ത്യന്‍ കറന്‍സി സ്വീകരിക്കില്ല. വിവിധ ആവശ്യങ്ങള്‍ക്കായി കോണ്‍സുലേറ്റില്‍ എത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കറന്‍സി കൈമാറ്റത്തിനായി രണ്ട് മണി എക്‌സ്‌ചേഞ്ച് കരാര്‍ നല്‍കിയിരുന്നു. 25 ലക്ഷം വീതം അവരില്‍നിന്ന് കമ്മീഷന്‍ കിട്ടിയെന്നാണ് മൊഴി. ഇക്കാര്യങ്ങളൊക്കെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്റെ അറിവോടെയായിരുന്നോ എന്നും പുരിശോധിക്കുന്നുണ്ട്. കൈക്കുലിയായി ലഭിച്ച ഈ തുകയാണ് ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെയും സ്വപ്‌നയുടെയും പേരില്‍ എടുത്ത ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയത്. സ്വപ്‌നയ്‌ക്കൊപ്പം ബാങ്ക് ലോക്കര്‍ എടുക്കണമെന്നു നിര്‍ദേശിച്ചത് ശിവശങ്കര്‍ ആണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍ഐഎയോട് വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി കൂടി പോയി സംഘടിപ്പിച്ച സഹായപദ്ധതിയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കൂടി കമ്മിഷന്‍ കിട്ടിയെന്ന് സൂചന നല്‍കുന്ന വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ വന്‍ പ്രതിരോധത്തിലാക്കി. മിക്കവാറും അടുത്തയാഴ്ചതന്നെ ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha
























