കനത്ത മഴ ബുധനാഴ്ച വരെ തുടരും; 24 മണിക്കൂറിന് ശേഷം മഴയുടെ ശക്തികുറയുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കേരളത്തിലും മാഹിയിലും ബുധനാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിന് ശേഷം മഴയുടെ ശക്തികുറയുമെന്നാണ് വിലയിരുത്തൽ.
അതേസമയം ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം ശക്തിപ്പെടുന്നതോടെ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ മധ്യഇന്ത്യയിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരളത്തിൽ മഴയുടെ ശക്തി ഇന്ന് കുറഞ്ഞിട്ടുണ്ട്. രാവിലെ മുതൽ പലയിടത്തും ഒറ്റപ്പെട്ട മഴ മാത്രമാണ് പെയ്യുന്നത്. ഇതോടെ ജലാശയങ്ങളിലെ ജലനിരപ്പ് താഴ്ന്നു. ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇടുക്കിയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് മഴ കുറവായത് ആശ്വാസം നൽകുന്നുണ്ട്.
https://www.facebook.com/Malayalivartha