Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

കരിപ്പൂർ ടേബിൾ ടോപ്പ് വിമാനത്താവളം പൊളിച്ചുമാറ്റും? ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങും അവസാന സന്ദേശത്തിൽ ബ്ലാക്ക് ബോക്സ് വ്യക്തമാക്കുന്നത് ? വിമാനം തീ പിടിക്കാത്തത് മഹാത്ഭുതം

09 AUGUST 2020 09:52 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസത്തെ കരിപ്പൂർ അപകടം മലയാളികളുടെ മനസ്സിൽ മായാത്ത മുറിവുകളാണ് നൽകിയത് .എയർപോർട്ടിന്റെ ആകൃതിയും കനത്ത മഴമൂലം ലാൻഡിംഗ് നടത്താൻ കഴിയാത്ത അവസ്ഥയും മലയാളികൾ ഒരിക്കലുംമറക്കില്ല.
മുൻ വ്യോമയാന മന്ത്രി വയലാർ രവി പറഞ്ഞിരുന്നു ഈ വിമാനത്താവളത്തിൽ ഒളിച്ചിരിക്കുന്ന
അപകടസാധ്യതയെ കുറിച്ച് എന്നിട്ടും പല രാഷ്ട്രീയ കാരണത്താൽ അതൊന്നും ജനമധ്യത്തിൽ ഉയർന്നുകേട്ടില്ല .വിമാനത്തിൽ നിന്നും ലഭിച്ച ബ്ലാക്ക് ബോക്സ് ഡൽഹിയിൽ സാങ്കേതിക പരിശോധനയ്ക്കായി നല്കിയിരിക്കുകയാണ്.വിമാനത്തിൽ അവസാനമായി ലഭിച്ച സിഗ്നലുകളും കോക്പിറ്റിലെ സംഭാഷണങ്ങളുമെല്ലാം ബ്ലാക്ക് ബോക്സിൽ ലഭ്യമാകും .

ഇതിലൂടെ അപകടത്തിന്റെ യഥാർത്ഥ കാരണങ്ങളെ പറ്റി ആധികാരികമായി തന്നെ അറിയാൻ കഴിയും .കരിപ്പൂരിൽ വിമാനം ഇറങ്ങുന്നതിനു തൊട്ടുമുമ്പു വരെയും യാതൊരു സന്ദേശവും ലഭ്യമാകാത്തത് ഗുരുതരമായ സുരക്ഷാ വീഴ്ച തന്നെയാണ് .
കരിപ്പൂർ വിമാനദുരന്തത്തിന്റെ കാരണം ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങുമെന്നുമാണ് പ്രാഥമിക നിഗമനം വന്നിരിക്കുന്നത് . റൺവേയിൽ വിമാനം ലാൻഡ് ചെയ്യേണ്ട സ്ഥലത്തുനിന്ന് ഏറെദൂരം മുന്നോട്ടുപോയി നിലംതൊടുന്നതാണ് ഓവർഷൂട്ട് എന്ന പ്രക്രിയ .

വെള്ളമുള്ള റൺ‌വേയിൽ ഇറങ്ങുമ്പോൾ റൺവേയ്ക്കും വിമാനത്തിന്റെ ടയറുകൾക്കുമിടയിൽ വെള്ളപ്പാളി രൂപപ്പെടുന്നതാണ് അക്വാപ്ലെയിനിങ്. ഇതുമൂലം വിമാനം ബ്രേക് ചെയ്തു നിർത്താനാവാതെ വരാം. ഈ രണ്ടു കാര്യങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ഇപ്പോൾ വ്യക്തമാകുന്നത് .
അപകടത്തിൽ പൈലറ്റും കോപൈലറ്റും 16 യാത്രക്കാരുമാണ് മരിച്ചത്. ഇതിൽ 4 കുട്ടികളും ഉൾപ്പെടുന്നു. മരണമടഞ്ഞ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറ് ജീവനക്കാരുമടക്കം 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മലപ്പുറത്തും കോഴിക്കോട്ടുമുള്ള 16 ആശുപത്രികളിലായി 149 പേർ ചികിത്സയിലുണ്ട്. ഇതിൽ 23 പേരുടേത് സാരമായ പരുക്കാണ്.

ബായിൽ നിന്നും വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം
കരിപ്പൂർ ടേബിൾ ടോപ്പ് വിമാത്താവളത്തിലെ റൺവേയിൽ ലാൻഡ് ചെയ്യിക്കാൻ നടത്തിയ ആദ്യ ശ്രമവും അതിനു ശേഷം വീണ്ടും പറന്നുയർന്നതും അതിനു ശേഷം വീണ്ടും ലാൻഡ് ചെയ്യാനായുള്ള അവസാന ശ്രമവും നടത്തിയപ്പോൾ പൈലറ്റിന് ലഭിച്ച വിവരങ്ങൾ സഹ പൈലറ്റുമായി വേഗമാനത്തെ കുറിച്ചും ലാന്ഡിങ്ങിന് ബുദ്ധിമുട്ടാകുന്ന ഏറ്റവും വലിയ വെല്ലുവിളിയുമെല്ലാമാണ് ബ്ലാക്ക് ബോക്സിൽ നിന്നും പരിശോധിക്കേണ്ടതായിട്ടുള്ളത് .എ എക്സ് 1344 വിമാനത്തിന്റെ രണ്ടു പൈലറ്റുമാരും പരിചയ സമ്പന്നർ തന്നെയായിരുന്നു .

പ്രതികൂലമായ ഏതു സാഹചര്യവും നേരിടാൻ ശേഷിയുള്ളവർ എന്നർഥം. യുദ്ധവിമാന പൈലറ്റ്, ടെസ്റ്റ് പൈലറ്റ് എന്നീ നിലകളിൽ 22 വർഷം സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ദീപക് വസന്ത് . 1981 ൽ സേനയിൽ ചേർന്നു, 2003 ൽ വിങ് കമാൻഡറായി വിരമിച്ചു. എയർ ഇന്ത്യയിലെത്തും മുമ്പ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ടെസ്റ്റ് പൈലറ്റായിരുന്നു. 737 വിമാനത്തിൽ വർഷങ്ങളുടെ പരിചയസമ്പന്നത.

സഹ പൈലറ്റ് സീനിയർ ഫസ്റ്റ് ഓഫീസർ അഖിലേഷ് കുമാറും 737 വിമാനം പറത്തി പരിചയമുള്ള വ്യക്തിയാണ്. പിഴവുകൾ മനുഷ്യന് എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന തത്വം പോലും ഇവിടെ കണ്ടുപിടിക്കുക അസാധ്യം .തൊട്ടടുത്ത് ഉള്ള കണ്ണൂർ വിമാനത്താവളത്തിലേക്ക് പറന്നുയരാൻ പോലും ഒരു സന്ദേശം 5 മിനുട്ട് മുൻപെങ്കിലും ഈ മനുഷ്യന് ലഭ്യമായിരുന്നു എങ്കിൽ വലിയ ദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്ന് തന്നെയാണ് സ്വീഡിഷ് റഡാർ സംവിധാനത്തിൻറെ ഭാഗമായ ഫ്ലൈറ്റ് റഡാർ 24എന്ന സ്വീഡിഷ് ഫ്‌ളൈറ്റ് ട്രാക്കർ വെബ്‌സൈറ്റ് നൽകുന്ന വിവരം .

അതിനാൽ തന്നെ എയർപോർട്ട് അധികൃതരുടെ ഗുരുതരമായ ഈ അനാസ്ഥ വഴിവച്ചത് രാജ്യം കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തമാണ് .അനായാസം സാധ്യമാകുന്ന ഒന്നല്ല ലാൻഡിംഗ് .എന്നാൽ കനത്തമഴയിൽ ദൂരക്കാഴ്ച പോലും വ്യക്തമല്ലാത്ത ടേബിൾ ടോപ്പ് മോഡലിലുള്ള ഈ വിമാനത്താവളത്തിൽ ദുബായിൽ നിന്നും അന്താരാഷ്ട്ര സർവീസ് ഉണ്ട് എന്ന് ആരും അറിഞ്ഞില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.ശക്തമായി വീശുന്ന കാറ്റും ലാന്ഡിങ്ങിന് മറ്റൊരു പ്രതികൂല ഘടകമായിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പടുത്തി, രണ്ടു മരണം  (43 minutes ago)

വെളിച്ചെണ്ണ വില കുറയുന്നു...  (1 hour ago)

63ാമ​ത് ദേ​ശീ​യ റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പ്...  (1 hour ago)

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...    (1 hour ago)

പുതുവത്സര വിപണിയിൽ റെക്കോർഡ് വിൽപ്പനയുമായി സപ്ലൈകോ.  (1 hour ago)

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ...  (2 hours ago)

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (2 hours ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (2 hours ago)

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി...  (3 hours ago)

ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇ  (3 hours ago)

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (11 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (11 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (12 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (12 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (12 hours ago)

Malayali Vartha Recommends