Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ആല്‍ബിന്‍ മറ്റൊരു ജോളി ! ആദ്യം വിഷം കലര്‍ത്തിയത് ചിക്കന്‍ കറിയില്‍; ശ്രമം പരാജയപ്പെട്ടതോടെ വെബ് സൈറ്റുകളില്‍ നോക്കി പഠിച്ച ശേഷം ഐസ്‌ക്രീമിൽ എലിവിഷമുപയോഗിച്ച്‌ കൊല നടത്തി ; തന്നിഷ്‌ട പ്രകാരം ജീവിക്കാനാണ് ക്രൂരകൃത്യം നടത്തിയതെന്ന് പ്രതിയുടെ മൊഴി

13 AUGUST 2020 07:32 PM IST
മലയാളി വാര്‍ത്ത

ബളാല്‍ അരിങ്കല്ലിലെ ആന്‍മേരി എന്ന 16 കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ആന്‍മേരിയുടെ സഹോദരന്‍ ആല്‍ബിന്‍ ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കുടുംബത്തെ മുഴുവന്‍ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായാണ് ആല്‍ബിന്‍ പൊലീസിന് മൊഴി നല്‍കി. വീട്ടുകാരെ ഒന്നാകെ വകവരുത്തുകയായിരുന്നു യുവാവിന്‍റെ ലക്ഷ്യം. തന്നിഷ്‌ട പ്രകാരം ജീവിക്കാനാണ് ക്രൂരകൃത്യം നടത്തിയതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പ്രതിയെ വെള്ളിയാഴ്ച ഹോസ്‌ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

മാതാപിതാക്കളെയും സഹോദരിയെയും വകവരുത്താന്‍ നേരത്തെ തന്നെ ആല്‍ബിന്‍ പദ്ധതിയിട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഐസ്ക്രീം ഉണ്ടാക്കിയതിന്റെ രണ്ട് ദിവസം മുമ്ബ് വീട്ടിലുണ്ടാക്കിയ ചിക്കന്‍ കറിയില്‍ ആല്‍ബിന്‍ വിഷം കലര്‍ത്തിയിരുന്നു. പിറ്റേദിവസം കഴിക്കാനായി ഫ്രിഡ്ജില്‍വെച്ച കറിയില്‍ വീട്ടിലുണ്ടായിരുന്ന എലിവിഷം കലര്‍ത്തി. രാവിലെ വീട്ടിലെ എല്ലാവരും ചിക്കന്‍ കറി കൂട്ടി ഭക്ഷണം കഴിച്ചു. സുഖമില്ലെന്ന് പറഞ്ഞ് ആല്‍ബിന്‍ മാത്രം ഒഴിഞ്ഞുമാറി. എലിവിഷം കറിയില്‍ കലര്‍ത്തിയിരുന്നെങ്കിലും വിഷം പഴകിയതായിരുന്നതിനാലും അളവ് കുറവായിരുന്നതിനാലും ചെറിയ വയറുവേദന മാത്രമാണ് കഴിച്ചവര്‍ക്ക് അനുഭവപ്പെട്ടത്.

പിന്നീട് വെബ് സൈറ്റുകളില്‍ വിഷങ്ങളെക്കുറിച്ച്‌ വിവരങ്ങള്‍ അന്വേഷിച്ച്‌ പഠിച്ച ശേഷമാണ് എലിവിഷമുപയോഗിച്ച്‌ കൊല നടത്തിയത്. തുടര്‍ന്ന് ആല്‍ബിന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത്. ആന്‍മേരിയും ആല്‍ബിനും ചേര്‍ന്നായിരുന്നു ഐസ്‌ക്രീം ഉണ്ടാക്കിയത്. ആരും കാണാതെ ആല്‍ബിന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുകയായിരുന്നു. കുട്ടി മരിച്ചതിനു പിന്നാലെയാണ് പിതാവ് ബെന്നിയെ (48) ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോ​ഗ്യ നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. ആന്‍മേരിയുടെ മരണത്തിന് നാലു ദിവസം മുമ്ബ് വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയെന്നാണ് വിവരം. അന്നുതന്നെ ആന്‍മേരിയും പിതാവ് ബെന്നിയും കഴിച്ചിരുന്നു. ബാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു.

അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആല്‍ബിന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്. ആല്‍ബില്‍ വെള്ളരിക്കുണ്ട് പൊലീസിന്റെ കസ്റ്റഡിയിലാണ്. വിഷം കലര്‍ത്തിയ ഐസ്ക്രീം കഴിച്ച്‌ മരിച്ച അനിയത്തിയുടെ മരണാനന്തര ചടങ്ങിലും ആല്‍ബില്‍ പങ്കെടുത്തു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന അച്ഛനെ ആശുപത്രിയിലും സന്ദര്‍ശിച്ചു. പൊലീസിന് തന്നില്‍ സംശയമുണ്ടാകാതിരിക്കാനുള്ള എല്ലാ ശ്രമവും ആല്‍ബിന്‍ നടത്തിയിരുന്നു. കുടുബത്തെ മുഴുവന്‍ കൊലപ്പെടുത്തി സ്വത്ത് മുഴുവന്‍ തട്ടിയെടുക്കുക കൂടിയായിരുന്നു ആല്‍ബിന്‍ ശ്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

മഞ്ഞപ്പിത്തം ബാധിച്ചാണ് ആന്‍ മേരി മരിച്ചതെന്നായിരുന്നു ആദ്യവിവരം. മരണശേഷം കുട്ടിക്ക് കൊവിഡ് പോസറ്റിവ് ആണോ എന്ന് സംശയം ഉയര്‍ന്നു. തുടര്‍ന്ന് മാതാപിതാക്കളുടെയും സ്രവ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (14 minutes ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (2 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (3 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (3 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (3 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (4 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (4 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (4 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (5 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (5 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (5 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (6 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (6 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (6 hours ago)

Malayali Vartha Recommends