വമ്പൻ ട്വിസ്റ്റ്; ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, ഇരുപത്തി മൂന്നു വരെ അറസ്റ്റ് ചെയ്യാൻ പാടില്ല, അറിയാവുന്ന എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി! സ്വർണ്ണക്കടത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശിവശങ്കർ

ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി .ഇരുപത്തി മൂന്നു വരെ അറസ്റ്റ് ചെയ്യാൻ പാടില്ല. കസ്റ്റംസ് കേസിലാണ് അറസ്റ്റ് തടഞ്ഞത് .ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ആണ് നടപടി .നേരത്തെ ഇ ഡിയുടെ അറസ്റ്റും തടഞ്ഞിരുന്നു . വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് ശ്രമിച്ചതെന്ന് എം ശിവശങ്കർ പറഞ്ഞിരുന്നു . നിയമവ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച തന്നെ അന്വേഷണ സംഘം തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. തന്നെ 90 മണിക്കൂറോളം ചോദ്യം ചെയ്തു. അറിയാവുന്ന എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. സ്വർണ്ണക്കടത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശിവശങ്കർ പറഞ്ഞു. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.മുൻകൂർ ജാമ്യഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.
എല്ലാവർക്കും അവരവരുടെ കാര്യം അടിയന്തിര പ്രാധാന്യമുള്ളതാണെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി. ഇന്ന് തന്നെ പരിഗണിക്കാൻ സാധിക്കില്ലെന്നും പറഞ്ഞു. അത്യാവശ്യമായി ഹർജി കേൾക്കണം എന്ന് അഭിഭാഷകൻ വീണ്ടും പറഞ്ഞതോടെ നിലപാട് കോടതി മയപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്നത് നോക്കാമെന്ന് കോടതി വ്യക്തമാക്കി.അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ഒളിവിൽ പോകില്ലെന്നും ഹർജിയിൽ പറയുന്നു. ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കും. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ഇന്ന് രാവിലെ ഡോക്ടർമാരുടെ വിലയിരുത്തൽ. രക്തസമ്മർദ്ദം, ഇസിജി ഇവ സാധാരണ നിലയിലാണ്. ഈ സാഹചര്യത്തിൽ മെഡിക്കൽ ബോർഡ് യോഗം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചേരും.
നടുവേദനയ്ക്ക് വിദഗ്ദ ചികിത്സക്ക് വേണ്ടിയാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. തീവ്ര പരിചണവിഭാഗത്തിൽ ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നുമില്ലെന്നാണ് വിവിധ വിഭാഗത്തിലെ ഡോക്ടർമാരുടെ അഭിപ്രായം. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടർമാർ അറിയിക്കുന്നത് അനുസരിച്ചാവും കസ്റ്റംസിൻറെ നീക്കവും.സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍കണ്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത് . ഓണ്‍ലൈനായിട്ടാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത് . മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ഹര്‍ജി ഇന്ന് തന്നെ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു . എന്നാല്‍ കസ്റ്റംസ് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിർത്തു .
അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . പലകാര്യങ്ങളിലും ശിവശങ്കര്‍ മൗനം പാലിക്കുന്ന കാര്യവും കസ്റ്റംസ് കോടതി മുമ്പാകെ ചൂണ്ടിക്കാണിക്കും. കസ്റ്റംസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാം കുമാറാണ് കോടതിയില്‍ ഹാജരാകുക. അതേസമയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കും. തീവ്രപരിചരണവിഭാഗത്തിൽ കിടത്തി ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നും ശിവശങ്കറിന് ഇല്ലെന്നാണ് വിവിധ വിഭാഗത്തിലെ ഡോക്‌ടർമാരുടെ അഭിപ്രായംഅതേസമയം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തിയെന്ന കേസിൽ കസ്റ്റംസ് ഇന്ന് കൂടുതൽ തെളിവുകൾ കോടതിയ്ക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് സ്വപ്‌ന സുരേഷ്, സരിത് എന്നിവരെ പ്രതികളാക്കി കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചത്.എന്നാൽ നയതന്ത്രചാനലിലൂടെ യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങളും മറ്റ് ചില സാധനങ്ങളും നിയമവിരുദ്ധമായി കടത്തിയിരുന്നുവെന്ന് സ്വപ്‌ന പറഞ്ഞിരുന്നതായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.
ശിവശങ്കറിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നിരുന്നു. എൻഫോഴ്സ്‌മെന്റ് ഡയറക്‌ടേറ്റിന് ( ഇ.ഡി ) നൽകിയ മൊഴിയാണ് പുറത്തായത്. ഈ ഉത്പന്നങ്ങൾ ബീമാപള്ളിയിലെ മാർക്കറ്റിലാണ് വിറ്റിരുന്നത്. കോൺസുലേറ്റിലെ ജീവനക്കാർ ഇത്തരം നിയമവിരുദ്ധ ബിസിനസിനെ 'കോൺസുൽ മാങ്ങ തിന്നുന്നു' (കോൺസുൽ ഈസ് ഈറ്റിംഗ് മാംഗോസ്) എന്ന കോഡ് ഉപയോഗിച്ചാണ് വിളിക്കുന്നത്. എന്നാൽ ബാഗേജ് തടഞ്ഞുവച്ചതോടെ കസ്‌റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ വിളിക്കണമെന്ന സ്വപ്‌നയുടെ ആവശ്യം നിരസിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി നയതന്ത്രബാഗേജ് വിട്ടുകിട്ടുമെന്നും പറഞ്ഞു. ജൂലായ് രണ്ടിന് ബാഗേജ് വിട്ടുകിട്ടാൻ അസിസ്റ്റന്റ് കമ്മിഷണർ നൽകിയ കത്തിന്റെ പകർപ്പ് വാട്ട്സാപ്പിൽ സ്വപ്ന അയച്ചു തന്നു. രാത്രി ഏഴു മണിയോടെയായിരുന്നു സന്ദേശം. ഏഴരയോടെ തന്നെ വിളിച്ചു കസ്റ്റംസുമായി സംസാരിക്കണമെന്നു പറഞ്ഞു. കത്തിൽ പറഞ്ഞിരിക്കുന്ന നടപടികൾ പൂർത്തിയാക്കി അവർ ബാഗേജുകൾ വിട്ടു നൽകുമെന്നായിരുന്നു എന്റെ മറുപടി. ജൂലായ് മൂന്നിന് ഈ വിഷയത്തിൽ സ്വപ്നയുമായി ചർച്ച നടന്നില്ലെന്നാണ് ഓർമ്മഎന്നായിരുന്നു ശിവശങ്കറിന്റെ മൊഴി.
https://www.facebook.com/Malayalivartha