ഏത് പ്രധാനിയാണെങ്കിലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടില്‍ സര്‍ക്കാര്‍... ശിവശങ്കറിന്റേത് പദവിക്ക് ചേരാത്ത ബന്ധം... എം ശിവശങ്കറിനെ സംരക്ഷിക്കുന്നു എന്ന വാദം അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് മുഖ്യമന്ത്രി

ഏത് പ്രധാനിയാണെങ്കിലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടില്‍ സര്‍ക്കാര്‍... ശിവശങ്കറിന്റേത് പദവിക്ക് ചേരാത്ത ബന്ധം... എം ശിവശങ്കറിനെ സംരക്ഷിക്കുന്നു എന്ന വാദം അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും ഡിസ്ചാര്‍ജ് ചെയ്യുന്നതും വൈദ്യശാസ്ത്രപരമായ നടപടിയാണ്. അതില്‍ സര്‍ക്കാരിന് പങ്കില്ല. കേസിന്റെ പേരില്‍ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാന്‍ നീക്കമുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പദവിക്ക് ചേരാത്ത ബന്ധം ശിവശങ്കറിന് ഉണ്ടെന്ന് കണ്ട നിമിഷം തന്നെ അദേഹത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ഈ വൃക്തിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായോ സര്‍ക്കാരുമായോ ഇപ്പോള്‍ ബന്ധമില്ല.
അതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അവരുടെ വഴിക്ക് നീങ്ങുന്നതില്‍ ഒരു തടസ്സവുമില്ല അദേഹം കൂട്ടിച്ചേര്‍ത്തു. കേസ് അന്വേഷിക്കുന്ന മൂന്ന് ഏജന്‍സികളും ഇതുവരെ പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
"
https://www.facebook.com/Malayalivartha