കഞ്ചിക്കോട് ചെല്ലകാവ് പയറ്റുകാവ് ആദിവാസി കോളനിയില്‍ രണ്ടു ദിവസങ്ങളിലായി വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി... മൂന്നു സ്ത്രീകളുള്‍പ്പെടെ ഒമ്പതു പേര്‍ ആശുപത്രിയില്‍

കഞ്ചിക്കോട് ചെല്ലകാവ് പയറ്റുകാവ് ആദിവാസി കോളനിയില്‍ രണ്ടു ദിവസങ്ങളിലായി വ്യാജമദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു. അവശ നിലയിലായ മൂന്നു സ്ത്രീകളുള്‍പ്പെടെ ഒമ്പതു പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.കോളനിയിലെ ചുക്രിയുടെ മകന്‍ രാമന്‍ (61), കുപ്പന്റെ മകന്‍ അയ്യപ്പന്‍ (55), മകന്‍ അരുണ്‍ (22), മണിയുടെ മകന്‍ ശിവന്‍ (45), സഹോദരന്‍ മൂര്‍ത്തി (24) എന്നിവരാണ് മരിച്ചത്.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചാടിപ്പോയ മൂര്‍ത്തിയെ ഇന്നലെ വൈകിട്ട് നാലിന് സ്റ്റേഡിയം സ്റ്റാന്‍ഡിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കോളനി നിവാസികളായ തങ്കമണി (41), രുഗ്മിണി (52), കമലം (42), ശിവന്‍ (40), ചെല്ലപ്പന്‍ (75), മുരുകന്‍ (30), ശക്തിവേല്‍ (32), കുമാരന്‍ (35), നാരായണന്‍ (26) എന്നിവരാണ് ചികിത്സയിലുള്ളത്. ഞായറാഴ്ച രാവിലെ ആറിനാണ് രാമന്‍ മരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖമുള്ളതിനാല്‍ മരണത്തില്‍ സംശയം തോന്നിയില്ല. മൃതദേഹം ഉച്ചയോടെ സംസ്‌കരിച്ചു.
ചടങ്ങില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കോളനി നിവാസികള്‍ക്ക് ശിവനാണ് മദ്യം നല്‍കിയത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം ശിവന്റെ അയല്‍വാസി അയ്യപ്പനെയും മരിച്ച നിലയില്‍ കണ്ടെത്തി. അസുഖ ബാധിതനായതിനാല്‍ സംശയം തോന്നാതെ ഇയാളുടെ സംസ്‌കാരം വൈകിട്ട് നടത്തി.
തിങ്കളാഴ്ച പുലര്‍ച്ചെ വീടിനുമുന്നില്‍ ശിവന്റെ മൃതദേഹം കണ്ടതോടെ എല്ലാവരും പരിഭ്രാന്തരായി. മദ്യം കഴിച്ച അയ്യപ്പന്റെ മകന്‍ അരുണിന് വയറുവേദനയും തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ്- എക്സൈസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മദ്യം കഴിച്ചവരെയെല്ലാം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരുണ്‍ ഇന്നലെ രാത്രി ഒമ്പതോടെയാണ് മരിച്ചത്.കൂലിപ്പണിക്കാരനായ ശിവന്‍ കഴിഞ്ഞ മൂന്നുദിവസങ്ങളായി പ്രദേശത്ത് മദ്യവില്പന നടത്താന്‍ ശ്രമിച്ചിരുന്നതായി സൂചനയുണ്ട്.
ശനിയാഴ്ച രാത്രി അമ്മാവനായ രാമന് ശിവന്‍ മദ്യം നല്‍കിയിരുന്നു. രാമന്റെയും അയ്യപ്പന്റെയും മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച വ്യാജമദ്യമാണ് ദുരന്തത്തിനിടയാക്കിയതെന്ന് കരുതുന്നു. വീര്യം കൂട്ടാന്‍ സാനിറ്റൈസര്‍ ഒഴിച്ചതായും സംശയമുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വിവരം അറിയാനാകൂവെന്ന് പൊലീസ്
"
https://www.facebook.com/Malayalivartha