അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ച നിലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആശുപത്രിയില്‍...

അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ച നിലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഐ സി യുവില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വഴിയോര കച്ചവടത്തിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ ആക്രമണം നടന്നിരുന്നു. വിവാദങ്ങളില്‍ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
ചിലര്‍ തന്നെയും സുഹൃത്തുക്കളെയും അപമാനിക്കുകയും, ഉപജീവനമാര്‍ഗമായിരുന്ന ബിരിയാണി വില്പന തടസപ്പെടുത്തുകയും ചെയ്തതില്‍ മനംനൊന്ത് ദിവസങ്ങള്‍ക്ക് മുമ്പ് സജ്‌ന ഫേസ്ബുക്കില്‍ ലൈവില്‍ വന്നിരുന്നു. തുടര്‍ന്ന് നടന്‍ ജയസൂര്യ ഉള്‍പ്പെടെ നിരവധിയാളുകള്‍ സജ്‌നയ്ക്ക് സഹായ വാഗ്ദ്ധാനങ്ങളുമായി രംഗത്തെത്തിയിരുന്നു. കോട്ടയം സ്വദേശിയായ സജ്‌ന ഷാജി 13 വര്‍ഷം മുന്‍പാണ് കൊച്ചിയിലെത്തിയത്. മൂന്ന് മാസം മുന്‍പാണ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്.
"
https://www.facebook.com/Malayalivartha