Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..

സന്ദിപിന്റെ മൊഴി ബോംബ് സൂത്രധാരന്‍ ശിവശങ്കരനോ? സ്വര്‍ണക്കള്ളക്കടത്തിലെ മുഖ്യകണ്ണി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്ന ഐഎഎസുകാരന്‍തന്നെയോ ?

24 OCTOBER 2020 04:46 PM IST
മലയാളി വാര്‍ത്ത

നയതന്ത്രബാഗേജിലൂടെ നടത്തിക്കൊണ്ടിരുന്ന സ്വര്‍ണക്കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴിയിലെ ഉള്ളടക്കം ഐഎന്‍എ കോടതി കസ്റ്റംസിനു നല്‍കാതിരിക്കാന്‍ കാരണം ആ രഹസ്യമൊഴി കേരളത്തെ ഞെട്ടിക്കാവുന്ന ബോംബാണെന്ന തിരിച്ചറിവില്‍ തന്നെയാവണം.

സ്വപ്നാ സുരേഷ് ഇടനിലക്കാരിയായി യുഎഇ കോണ്‍സലേറ്റിലെ നയതന്ത്രബാഗേജിലൂടെ സ്വര്‍ണം കടത്തിയതിനു പിന്നിലെ സ്വാധീന ശക്തി എം ശിശവങ്കര്‍ എന്നാണ് സന്ദീപ് മൊഴി നല്‍കിയിരിക്കുന്നതെങ്കില്‍ ശിവശങ്കര്‍ തീര്‍ന്നു. ശിവശങ്കര്‍ മാത്രമല്ല പിണറായി വിജയനും പിണറായി സര്‍ക്കാരും തീരും. 2018 മുതല്‍ ഓരോ തവണ സ്വര്‍ണം എത്തുന്നതിനും മുന്‍പും പിന്‍പും സ്വപ്നയും ശിവശങ്കറും തമ്മില്‍ നടന്ന ഫോണ്‍വിളികളും വാട്സ്ആപ്പ് ഇ മെയില്‍ സന്ദേശങ്ങളും സൂചു നല്‍കുന്നതും ഇതിലേക്കുതന്നെ.അതായത് സെക്രട്ടറയേറ്റില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കസേരയിലിരുന്ന സര്‍ക്കാര്‍ വക ഫോണിലൂടെയും കംപ്യൂട്ടര്‍ സംവിധാനത്തിലൂടെയും ശിവശങ്കരന്‍ യുഎഇ കോണ്‍സലേറ്റിലൂടെ കള്ളക്കടത്ത് നിയന്ത്രിച്ചു എന്നതാണ് പ്രസക്തമായത്.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസ് പോലെ തന്നെയാണ് ഈ ഉദ്യോഗസ്ഥന്റെ സര്‍ക്കാര്‍ വാടക നല്‍കുന്ന ബംഗ്ളാവും ഒപ്പം സംവിധാനങ്ങളും.സര്‍ക്കാര്‍ തല ഫയലുകള്‍ കാറിലും വീട്ടിലും വയ്ക്കാനും ഒപ്പിടാനും അധികാരമുള്ള ഉദ്യോഗസ്ഥനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. സന്ദീപ് നായര്‍ നല്‍കിയ രഹസ്യമൊഴി പുറത്തുവന്നാല്‍ താന്‍ വധിക്കപ്പെടുമോ എന്നു സന്ദീപ് നായര്‍ ഭയപ്പെടുന്നതും ഇതുകൊണ്ടു തന്നെ.


സ്വപ്നയും ശിവശങ്കറും നടത്തിയ വിദേശയാത്രകളും സഹവാസവും കൂടിക്കാഴ്ചകളും ഡോളര്‍ കടത്തുമൊക്കെ സ്വര്‍ണക്കളക്കടത്ത് ഇടപാടുകളുടെ ഭാഗമാണെന്ന കസ്റ്റംസിന്റെ സംശയത്തിന് ബലം നല്‍കുന്നതാണ് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റിന്റെ നിര്‍ദേശത്തില്‍ ആലുവ കോടതിയില്‍ സന്ദീപ് നായര്‍ നല്‍കിയിരിക്കുന്ന മൊഴി.

ശിവശങ്കറിന്റെ മാത്രമല്ല കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍, സിപിഎം സംസ്ഥാന സെക്രട്ടറി ബിനീഷ് കോടിയേരി ഉള്‍പ്പെടെയുള്ള സംഘത്തിന് സ്വര്‍ണക്കള്ളക്കടത്തിലും മയക്കുമരുന്ന് ഇടപാടുകളിലും ബന്ധമുള്ളതായി സന്ദീപ് നായര്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കില്‍ രാഷ്ട്രീയതലത്തിലുണ്ടാകാവുന്ന പ്രത്യാഘാതം മുന്നില്‍കണ്ടാല്‍ താന്‍ വധിക്കപ്പെടാനിടയുണ്ടെന്ന് സന്ദീപ് ആവര്‍ത്തിക്കുന്നത്. സിആര്‍സിപി 164-ാം വകുപ്പ് അനുസരിത്ത് ആലുവ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ രണ്ടു മണിക്കൂര്‍ നല്‍കിയ രഹസ്യമൊഴി ഒരു പക്ഷെ കേരളത്തിന്റെ രാഷ്ട്രീയത്തില്‍ കോളിളക്കമല്ല സ്ഫോടനത്തിനു കാരണമായേക്കാം.

കസ്റ്റംസ് പിടിച്ചുവെച്ച സ്വര്‍ണബാഗേജ് വിട്ടുകിട്ടുകൊടുക്കാന്‍ സ്വപ്ന സുരേഷ് ശിവശങ്കറിന്റെ മാത്രമല്ല സംസ്ഥാനത്തെ ചില മന്ത്രിമാരുടെയും സഹായം തേടിയതായി മുന്‍പു തന്നെ സൂചനയുണ്ടായിരുന്നു.

കസ്റ്റംസ് സ്വര്‍ണക്കട്ടികള്‍ പിടികൂടിയശേഷം സ്വപ്ന ഒളിവില്‍ കഴിയുമ്പോഴും ബാംഗളൂരിലേക്ക് രക്ഷപ്പെടുമ്പോഴും സന്ദീപ് നായര്‍ ഒപ്പമുണ്ടായിരുന്നു. ബാംഗളൂരിലേക്ക് രക്ഷപ്പെടാന്‍ ഇവരുടെ വാഹനത്തിന് രഹസ്യ സംരക്ഷണം ഒരുക്കിയതിലും ബിനീഷ് ഉള്‍പ്പെടെ ബാംഗളൂര്‍ മയക്കുമരുന്ന് സംഘത്തിന്റെ സഹായം ലഭിച്ചിരുന്നുവെന്നും ഇവരാണ് സ്വപ്നയ്ക്കും സന്ദീപിനും ബാംഗളൂരില്‍ രണ്ടു ഹോട്ടലുകള്‍ ബുക്ക് ചെയ്തു കൊടുത്തതെന്നും അന്വേഷണ സംഘങ്ങള്‍ക്ക് സൂചനയുണ്ട്.

ഓരോ തവണ സ്വര്‍ണം കടത്തിയപ്പോഴും സ്വര്‍ണക്കള്ളക്കടത്തിലെ മുഖ്യ സൂത്രധാരന്‍ കെടി റമീസും തിരുവനന്തപുരത്ത് എത്തുകയും ഇരുവരും ചേര്‍ന്ന് സ്വര്‍ണം കൈവശപ്പെടുത്തി സ്വന്തം കാറില്‍ കൊണ്ടുപോയി സന്ദീപിന്റെ വീട്ടില്‍നിന്നാണ് ബാഗില്‍ നിന്ന്പുറത്തെടുത്തിരുന്നതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

കടത്തിക്കൊണ്ടു വന്ന സ്വര്‍ണത്തിന്റെ തൂക്കം അനുസരിച്ചുള്ള കമ്മീഷന്‍ സ്വപ്നയ്ക്കു മാത്രമല്ല ശിവശങ്കറിനും ലഭിച്ചിരുന്നോ എന്നതാണ്പുറത്തറിയാനുള്ളത്. സ്വപ്നയുടെ പേരില്‍ ബാങ്ക് അക്കൗണ്ടും ലോക്കറും തുടങ്ങാന്‍ സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഇടനില നില്‍ക്കേണ്ട യാതൊരു കാര്യവുമില്ല. സാമ്പത്തിക ഇടപാടുകളില്‍ ശിവശങ്കറിന്റെ ബിനാമിയായിരുന്നോ ശിവശങ്കര്‍ എന്നതാണ് കസ്റ്റംസ് ചികയുന്നത്. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള സ്വപ്ന സുരേഷിന് മഹാരാഷ്ട്രയില്‍ നിന്ന് വ്യാജ ബികോം ബിരുദം വാങ്ങിയെടുത്തതിലും സര്‍ക്കാര്‍ ശംബളം പറ്റുന്ന ജോലിയില്‍ കയറ്റിവിട്ടതിലും ശിവശങ്കര്‍ നടത്തിയ ഇടപെടലുകളെല്ലാം സന്ദീപിനും അറിയാം. വരിനിരിക്കുന്ന ദുരന്തങ്ങള്‍ മുന്നില്‍കണ്ടുതന്നെയാണ് ശിവശങ്കര്‍ വീഴുന്നതും രോഗിയാകുന്നതും ചികിത്സ തേടുന്നതുമൊക്കെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാൻ അച്ഛനെ കൊന്നു സാറെ.... കസ്റ്റഡിയിൽ നിലവിളിച്ച് മകന്‍ അച്ഛന്റെ തലയ്ക്ക് 15 വെട്ട് തലച്ചോർ ചിതറി..!അമ്മയെയും വെട്ടി  (26 minutes ago)

ഇരുചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടം.  (27 minutes ago)

രാഹുൽ ഈശ്വറിന് വേണ്ടി ശാസ്തമംഗലം അജിത് ഇറങ്ങി..! ഉടൻ ജാമ്യം..! ദീപ രാഹുൽ ഈശ്വർ ഇറങ്ങി കളിച്ചു..! പിന്നേ സംഭവിച്ചത്  (49 minutes ago)

ബോംബ് സ്ക്വാഡ് പരിശോധന നടത്തി....  (55 minutes ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കിയശേഷം  (1 hour ago)

പച്ചക്കറിയുടെ വില കുതിക്കുന്നു  (1 hour ago)

കേരളത്തെ ഒരു വില്പനചരക്കാക്കിയ മുൻധനമന്ത്രി...  (2 hours ago)

നിഫ്റ്റി 26,300ന് മുകളിൽ ....  (2 hours ago)

പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധ്യത  (2 hours ago)

സമനിലയുമായി സ്​പെയിനിൽ റയൽ മഡ്രിഡ്  (2 hours ago)

ഹോങ്കോങ്ങിലെ ബഹുനില കെട്ടിടങ്ങളിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി ...  (2 hours ago)

പാതിരാത്രി 1 മണിവരെ രാഹുലെ ചോദ്യം ചെയ്തു തലങ്ങും വിലങ്ങും വലിച്ച് കീറി എന്നിട്ടും...രാഹുൽ കട്ടയ്ക്ക്  (3 hours ago)

ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...  (3 hours ago)

പത്മകുമാർ യുദ്ധം തുടങ്ങി ഗോവിന്ദനെ മുച്ചൂട് വിഴുങ്ങി നാളെ കോടതിയിൽ പപ്പൻ ഒറ്റും..!ആദ്യ ബോംബ് പൊട്ടി  (3 hours ago)

Malayali Vartha Recommends