മദ്യലഹരിയിലെത്തിയ ഭർത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു; അനാഥരായത് നാല് കുട്ടികൾ, ലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിൽ വിനയായി എത്തിയത് അത്....
വയനാട് വടുവഞ്ചാലിൽ മദ്യലഹരിയിലെത്തിയ ഭർത്താവിന്റെ അടിയേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം. ഇതോടെ നാല് കുരുന്നുകള്‍ തനിച്ചായിരിക്കുകയാണ്. വടുവഞ്ചാൽ വട്ടത്തുവയൽ അറുപത്കൊല്ലി പണിയ കോളനിയിലെ സീനയാണ് മദ്യപിച്ചെത്തിയ ഭർത്താവ് വിജയിന്റെ അടിയേറ്റ് മരിച്ചത്. ഇതിനോടകം തന്നെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ഇവരുടേത്. എന്നാൽ മദ്യപാനമാണ് ഈ കുരുന്നുകളെ തനിച്ചാക്കിയത്. സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു വിജയ്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സീനയുടെ കൊലപാതകത്തില്‍ കലാശിച്ചത്.
ഇതേത്തുടർന്ന് ഉണ്ടായ വാക്കേറ്റത്തിനിടെ വിജയ് ഭാര്യയെ മർദിക്കുകയായിരുന്നു. മർദ്ദനത്തിൽ സീനയുടെ തല വീടിന്റെ ചുമരിൽ ഇടിച്ചു. അബോധാവസ്ഥയിലായ ഭാര്യയെ വിജയ് തന്നെ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും പോകും വഴി സീന മരിക്കുകയായിരുന്നു.
അയൽവാസികൾ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തി വിജയിയെ കസ്റ്റഡിയിലെടുത്തത്. ഇരട്ടകുട്ടികളടക്കം നാല് പെൺകുഞ്ഞുങ്ങളാണ് ഈ ദമ്പതികൾക്കുള്ളത് തന്നെ. കുട്ടികളുടെ സംരക്ഷണ ചുമതല ചൈൽഡ് ലൈനിന് കൈമാറുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha