കണ്ണൂര്‍, കായംകുളം, കൊട്ടാരക്കര ഡിപ്പോകളില്‍നിന്നും ഇന്നുമുതല്‍ കൂടുതല്‍ ദീര്‍ഘദൂര കെഎസ്ആര്‍ടിസി സര്‍വീസുകള്‍

കെഎസ്ആര്‍ടിസി ഇന്നുമുതല്‍ കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങുന്നു. കണ്ണൂര്‍, കായംകുളം, കൊട്ടാരക്കര ഡിപ്പോകളില്‍നിന്നും സൂപ്പര്‍ ഫാസ്റ്റുകളാണ് ഓടിക്കുന്നത്.
ഉച്ചയ്ക്ക് 3.10മുതല്‍ രാത്രി 8.10 വരെ ഓരോ മണിക്കൂര്‍ ഇടവിട്ട് കണ്ണൂരില്‍നിന്ന് എറണാകുളത്തെത്തുന്ന സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളാണ് ഇന്നു തുടങ്ങുന്നത്. ഇവ രാവിലെ 5 മുതല്‍ ഓരോ മണിക്കൂര്‍ ഇടവേളകളില്‍ തിരികെ യാത്ര തിരിക്കും. കണ്ണൂരില്‍നിന്ന് ഉച്ചയ്ക്ക് 2.10ന് പുറപ്പെട്ട് തലശ്ശേരി, കോഴിക്കോട്, തൃശൂര്‍ വഴി രാത്രി 10.50ന് എറണാകുളത്ത് എത്തുന്ന രീതിയില്‍ ഒരു സൂപ്പര്‍ഫാസ്റ്റ് ആരംഭിക്കും. ഇതു രാവിലെ 4-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40ന് കണ്ണൂരിലെത്തിച്ചേരും.
തിരുവനന്തപുരത്തേക്ക് കായംകുളത്തുനിന്ന് രാവിലെ 5.30-നും 6.30നും സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളാണ് തുടങ്ങുന്നത്. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് 12.50നും 1.30നും എറണാകുളത്തേക്ക് സര്‍വീസ് നടത്തും. എറണാകുളത്തുനിന്ന് രാത്രി 7.10നും 7.50നും കായംകുളത്തേക്കും സര്‍വീസ് നടത്തും.
കായംകുളത്തുനിന്ന് രാവിലെ 6-നും 6.40-നും എറണാകുളം സൂപ്പര്‍ ഫാസ്റ്റും തുടങ്ങുന്നുണ്ട്. ഇവ എറണാകുളത്തുനിന്ന് യഥാക്രമം ഉച്ചയ്ക്ക് 12.50-നും 1.30-നും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തും. രാത്രി 7.10-നും 7.50-നും തിരുവനന്തപുരത്തുനിന്ന് കായംകുളത്തേക്ക് സര്‍വീസ് നടത്തും.
https://www.facebook.com/Malayalivartha