കേരള എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് (കീം) റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി

എല്ലാവര്‍ക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കേരള എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് (കീം) റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച തെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി .
കഴിഞ്ഞ വര്‍ഷം കേരള സിലബസിലുള്ള കുട്ടികള്‍ക്ക് 35 മാര്‍ക്കിന്റെ കുറവുണ്ടായി. അത് അനീതി തന്നെയാണ്. എന്നാല്‍ ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ അഡ്മിഷന്‍ പ്രക്രിയ താമസിക്കാന്‍ പാടില്ല എന്നതിനാലാണ് പഴയ മാനദണ്ഡം അനുസരിച്ച് റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതെന്നും മന്ത്രി .
പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്താലും കേരള സിലബസിലുള്ള കുട്ടികള്‍ക്ക് 35 മാര്‍ക്ക് മാത്രമേ കിട്ടുകയുള്ളൂ. ഒരുപാട് കുട്ടികളെ ബാധിക്കുന്ന വിഷയമാണിത്. ഇപ്പോഴും അതേ നിലപാടാണ് തന്നെയാണ് സര്‍ക്കാരിനുള്ളത്. ഈ പ്രശ്‌നം പരിഹരിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോര്‍മുലയെ അവലംബിച്ചത്. സര്‍ക്കാരിന് എത് സമയത്തും നിബന്ധനകളില്‍ മാറ്റം വരുത്താവുന്നതാണ്. കോടതി വിധി പരീക്ഷയെ ബാധിക്കില്ലെന്നും മന്ത്രി .
"
https://www.facebook.com/Malayalivartha