തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി

തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ച വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി. തിരുവനന്തപുരം ജില്ലയില്‍ ചെമ്മരുതി വില്ലേജില്‍ മുട്ടപ്പലം എ ബി ലാന്റ് വീട്ടില്‍ സോമന്‍ മകന്‍ 70 വയസുള്ള ബാബുരാജിന്റെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം പി ഷിബു നിരസിച്ചു ഉത്തരവായത് .
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത് . ആറുവയസുള്ള പെണ്‍കുട്ടിയെ തെരുവുനായ ആക്രമിക്കുകയും കുട്ടി ഓടി രക്ഷപെടുന്നതിനിടയില്‍ അടുത്തുണ്ടായിരുന്ന പ്രതി രക്ഷിക്കാനെന്ന വ്യാജേന കുട്ടിയെ പിടിച്ചു നിര്‍ത്തുകയും തുടര്‍ന്ന് രണ്ടു പ്രാവശ്യം കുട്ടിയുടെ അടിവസ്ത്രത്തിനുള്ളില്‍ കൈ കടത്തി കുട്ടിയെ ഉപദ്രവിക്കുകയുമാണുണ്ടായത് .
ഭയന്നുപോയ കുട്ടി കുറച്ച ദിവസങ്ങള്‍ കഴിഞ്ഞിട്ടും വേദന സഹിക്കാനാകാതെ വന്നതിനെ തുടര്‍ന്ന് അമ്മയുടെ ശ്രദ്ധയില്‍ പെടുത്തുകയും തുടര്‍ന്ന് പോലീസില്‍ അറിയിച്ചു. പ്രതിയ്‌ക്കെതിരെ കേസെടുക്കുകയുമുണ്ടായി. ആയതിനു ശേഷം കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ ഡോക്ടറാണ് കുട്ടിയുടെ ഉള്ളിലെ മുറിവ് കണ്ടെത്തുന്നത് . പ്രതി കഴിഞ്ഞ മുപ്പതു ദിവസമായി ജയിലിലാണ്.
തെരുവുനായ ഓടിക്കുമ്പോള്‍ രക്ഷപെടാന്‍ ശ്രമിക്കുന്ന കുട്ടിയോട് ഇത്തരത്തില്‍ നീചമായി പ്രവര്‍ത്തിച്ച വ്യക്തി ഒരു ദയയും അര്‍ഹിക്കുന്നില്ലായെന്നും അക്രമകാരിയായ തെരുവുനായെക്കാളും അപകടകാരിയാണ് പ്രതിയെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചത് . പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ കെ അജിത്ത് പ്രസാദ് ഹാജരായി.
https://www.facebook.com/Malayalivartha