താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം

താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്. ഒഞ്ചിയം സ്വദേശിയായ രാജേഷ് ബാബു (50) ആണ് മരിച്ചത്. താമരശ്ശേരി അമ്പലമുക്കില്‍ വെച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. അരീക്കോട് സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. കാര്‍ ഡ്രൈവര്‍ അരീക്കോട് സ്വദേശി അന്‍വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജേഷിന്റെ മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha