കണ്ണൂരില്‍ വളപ്പട്ടണത്ത് റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് വച്ച് ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമം....

ഒഴിവായത് വന്‍ അപകടം... വളപട്ടണത്ത് റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് വച്ച് ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമം. പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ് സ്ലാബ് ശ്രദ്ധയില്‍പ്പെട്ടത്.
ലോക്കോ പൈലറ്റാണ് സ്ലാബ് കണ്ടത്. കൃത്യസമയത്ത് ട്രെയിന്‍ നിര്‍ത്താനായതിനാല്‍ അപകടം ഒഴിവായി. തുടര്‍ന്ന് അല്‍പനേരം ട്രെയിന്‍ നിര്‍ത്തിയിട്ടു.
റെയില്‍വേ അധികൃതരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. റെയില്‍ ലൈനിന്റെ എര്‍ത്ത് കമ്പിക്ക് ഉപയോഗിക്കുന്ന സ്ലാബാണ് പാളത്തില്‍ വച്ചത്. വളപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ അകലെയാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസും റെയില്‍വേ അധികൃതരും അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha