നീക്കം നടക്കുമ്പോള്‍... എത്തിക്‌സ് കമ്മിറ്റിയെ ഉപയോഗിച്ച് ശ്രീരാമകൃഷ്ണന്‍ എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രംഗത്തെത്തിയതോടെ സ്വപ്നയും സരിത്തുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ഇ.ഡി.

നിയമസഭാ എത്തിക്‌സ് കമ്മിറ്റിയെ ഉപയോഗിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രംഗത്തെത്തിയതോടെ സ്വപ്നയും സരിത്തുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ഇ.ഡി. മുന്നോട്ടെന്ന് സൂചന.
എത്തിക്‌സ് കമ്മിറ്റിയെ ഉപയോഗിച്ച് പിണറായിയെയും കോടിയേരിയെയും കൈയിലെടുക്കാനുള്ള ശ്രീരാമകൃഷ്ണന്റെ നീക്കമാണ് അദ്ദേഹത്തിനു തന്നെ വിനയായി തീര്‍ന്നത്. എന്നാല്‍ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ മുമ്പേ ഇഡി. തീരുമാനിച്ചുവെന്നാണ് അവരുടെ ബന്ധപ്പെട്ട വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്. നിയമസഭാ എത്തിക്‌സ് കമ്മിറ്റിയെ കാണിച്ച് ഇഡിയെ ഭയപ്പെടുത്താനുള്ള നീക്കമാണ് പാളിയത്.
ഫയലുകള്‍ വിളിച്ചു വരുത്താനുള്ള നിയമപരമായ അധികാരം തങ്ങള്‍ക്കുണ്ടെന്നാണ് ഇഡി നല്‍കാന്‍ പോകുന്ന മറുപടി. പ്രതികള്‍ ലൈഫ് പദ്ധതി മറയാക്കി വന്‍ തോതില്‍ സാമ്പത്തിക ലാഭമുണ്ടാക്കി. പദ്ധതിയെ തടസ്സപ്പെടുത്തുന്നു എന്ന വാദം തീര്‍ത്തും ദുര്‍ബലമാണെന്നാണ് ഇ ഡിയുടെ മറുപടി.
നിയമസഭ എത്തിക്‌സ് കമ്മിറ്റിയുടെ കത്തിന് മറുപടിയായിട്ടാകും ഇക്കാര്യം ഇ ഡി വ്യക്തമാക്കുക. ഫയലുകള്‍ വിളിച്ചുവരുത്താന്‍ നിയമപരമായ അധികാരമുണ്ടെന്ന് ഇഡി വ്യക്തമാക്കും. എന്നാല്‍ തങ്ങള്‍ പദ്ധതിയുടെ മെറിറ്റിലേക്ക് കടക്കുന്നില്ല. പദ്ധതി തടസപ്പെടുത്താന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഇഡി പറയുന്നത്. അത്തരം കാര്യങ്ങള്‍ തങ്ങളുടെ അജണ്ടയില്‍ ഉള്‍പ്പെടുന്നില്ല. പദ്ധതി നടക്കുന്നതും നടത്താത്തതും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും ഇ.ഡി വ്യക്തമാക്കുന്നു.
എം. ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ കമ്മീഷന്‍ നേടിയിട്ടുണ്ടെന്നാണ് ഇ ഡിയുടെ വിശദീകരണം. സര്‍ക്കാര്‍ പദ്ധതിയില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതായും മൊഴികളുണ്ട്. സ്മാര്‍ട്ട് സിറ്റി പദ്ധതി മുടങ്ങിക്കിടന്നപ്പോള്‍ ശിവശങ്കര്‍ ഇടപെട്ട് പുനരുജ്ജീവിപ്പിച്ചു എന്നും മൊഴിയുണ്ട്. സ്വാഭാവികമായും അന്വേഷണം നടത്തുകയും ഫയലുകള്‍ വിളിപ്പിക്കുകയും വേണം. ഇനിയും കൂടുതല്‍ ഫയലുകള്‍ വിളിപ്പിക്കേണ്ടി വരുമെന്നും ഇ ഡി പറയുന്നു.
സര്‍ക്കാരിന്റെ രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് നല്‍കിയിരുന്നു. റേറ്റ് ക്വാട്ടേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നല്‍കിയത്. അതുകൊണ്ട് തന്നെ ഇതില്‍ സ്വാഭാവിക അന്വേഷണം ആവശ്യമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാകും കത്ത് നല്‍കുകയെന്നും ഇഡി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നിയമസഭ എത്തിക്‌സ് കമ്മിറ്റി ഇഡിക്ക് നോട്ടീസ് അയച്ചത്. അതിനുള്ള മറുപടിയായിട്ടായിരിക്കും കത്ത് നല്‍കുക. അടുത്ത ദിവസം കത്ത് നല്‍കുമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ചിട്ടാണ് കത്ത് തയ്യാറാക്കിയത്. ഇഡിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം കത്ത് കണ്ടിട്ടുണ്ട്. ആവശ്യമായ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. ലൈഫ് മിഷന്‍ കേരളത്തിന്റെ ഒരു പദ്ധതി മാത്രമാണ്. അതിനെ കുറിച്ച് ആലോചിച്ച് വ്യാകുലപ്പെടേണ്ട കാര്യം ഇ.ഡിക്കില്ല.
നിയമസഭാ സെക്രട്ടറി ജില്ലാ ജഡ്ജി പദവി വഹിക്കുന്ന വ്യക്തിയാണ്. അദ്ദേഹമാണ് ഇഡിക്ക് നോട്ടിസയച്ചത്.ഇ ഡി മറുപടി നല്‍കുന്നതും അദ്ദേഹത്തിന് തന്നെ. ഇ.ഡി യുടെ അധികാര പരിധിയെ കുറിച്ച് ജില്ലാ ജഡ്ജിയായ നിയമസഭാ സെക്രട്ടറിക്ക് നന്നായറിയാം. എന്നാല്‍ അദ്ദേഹത്തിന് വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയേറെയുണ്ട്. നിയമസഭയുടെ കമ്മിറ്റികള്‍ പറഞ്ഞാല്‍ അനുസരിക്കാന്‍ മാത്രമേ നിര്‍വാഹമുള്ളു. മുമ്പ് നിയമസഭാ സെക്രട്ടറിമാര്‍ ഇത്തരം കാര്യങ്ങളില്‍ സ്പീക്കര്‍ക്ക് ഉപദേശം നല്‍കുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സെക്രട്ടറി സ്പീക്കറെ ഉപദേശിച്ചിട്ടില്ലെന്ന് വേണം മനസിലാക്കാന്‍. അഥവാ ഉപദേശിച്ചിട്ടുണ്ടെങ്കില്‍ സിപിഎം നേതാക്കള്‍ക്ക് മുന്നില്‍ വഴങ്ങിയിട്ടുണ്ടാവും. സ്പീക്കര്‍ക്ക് മുന്നില്‍ മറ്റ് വഴികള്‍ തെളിഞ്ഞില്ല.
ആരോപണമുണ്ടായ സമയത്ത് പ്രതിപക്ഷം ആദ്യം സ്പീക്കര്‍ക്ക് എതിരെ തിരിഞ്ഞെങ്കിലും പിന്നീട് പിന്‍മാറി. അത് സ്പീക്കറുടെ കൂടെ അപേക്ഷ കണക്കിലെടുത്തായിരുന്നു. എന്നാല്‍ എത്തിക്‌സ് കമ്മിറ്റി വന്നതോടെ സ്പീക്കര്‍ വാര്‍ത്തകളിലേക്ക് മടങ്ങിവരികയാണ്.അദ്ദേഹത്തെ ഇത്തരമാരു പ്രതിസന്ധിയിലെത്തിച്ചത് സിപിഎം നേതാക്കളും സര്‍ക്കാര്‍ ഉന്നതരും തന്നെയാണ്.
ഒരു കേന്ദ്ര ഏജന്‍സിയോട് ആദ്യമായാണ് നിയമസഭാ എത്തിക്‌സ് കമ്മിറ്റി വിശദീകരണം തേടിയത്. എ പ്രദീപ്കുമാര്‍ എം എല്‍ എയാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍. പക്ഷേ ഫലം അനുഭവിക്കേണ്ടി വരുന്നത് ശ്രീരാമകൃഷ്ണനാണ്.
"
https://www.facebook.com/Malayalivartha