പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും..സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം നവംബര്‍ 9 മുതല്‍ നവംബര്‍ 10 വരെ കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും

പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 10 മുതല്‍ പ്രവേശനം നേടാം. അലോട്ട്മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Supplementary Allot Resultsഎന്ന ലിങ്കിലൂടെ ലഭിക്കും. സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം നവംബര്‍ 9 മുതല്‍ നവംബര്‍ 10 വരെ കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും.
അലോട്ട്മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Supplementary Allot Resultsഎന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ നിര്‍ദ്ദിഷ്ട തിയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം.വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കുന്നതാണ്.
അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള വേക്കന്‍സി നവംബര്‍ 12ന് പ്രസിദ്ധീകരിക്കും.വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷമുള്ള വേക്കന്‍സിയില്‍ പ്രവേശനം നേടുന്നതിനായി നവംബര്‍ 12ന് അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ നിലവില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല. പ്രസ്തുത വേക്കന്‍സിയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ
Apply for Vacant Seatsഎന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കണം.
വേക്കന്‍സി സീറ്റുകളിലെ പ്രവേശനത്തിനായുള്ള അപേക്ഷാ സമര്‍പ്പണം പ്രവേശനം എന്നിവ സംബന്ധിച്ചുള്ള വിശദ നിര്‍ദ്ദേശങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റായ www.hscap.kerala.gov.inല്‍ ലഭ്യമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha