Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ അഴിഞ്ഞാടി പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഛർദിച്ച് കിടന്നുറങ്ങിയ സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് എട്ടിന്റെ പണി!

10 NOVEMBER 2020 01:49 PM IST
മലയാളി വാര്‍ത്ത
മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ അഴിഞ്ഞാടി പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഛർദിച്ച് കിടന്നുറങ്ങിയ സീനിയർ സിവിൽ പോലീസോഫീസറെ ഹാജരാക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട്   കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സിറ്റി പോലീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കോലിയക്കോട് സ്വദേശി ജി.ബി. ബിജുവിനെ ഡിസംബർ 1ന്  ഹാജരാക്കാനാണുത്തരവ്. ഇയാൾ മദ്യപിച്ച് സ്റ്റേഷനിലെത്തി പടക്കം പൊട്ടിക്കുകയും സ്റ്റേഷനെ വിറപ്പിക്കുകയും  റോഡിലും സ്റ്റേഷനിലും ബഹളം വയ്ക്കുകയും ചെയ്ത സംഭവത്തിലാണ് കോടതി ഇയാളെ ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.     2019 ജൂൺ 27 രാത്രിയിലാണ് കേസിനാസ്പദമായ  പോലീസ് അഴിഞ്ഞാട്ടം നടന്നത്. ഇയാൾ ബഹളമുണ്ടാക്കുന്നതിൻ്റെയും മദ്യലഹരിയിൽ സ്റ്റേഷനിൽ വീഴുന്നതിൻ്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ താൻ അനുകൂലിക്കുന്ന പാനൽ വിജയിച്ചതിൻ്റെ ആഹ്ലാദം പങ്കിടാനാണ് ബിജു ജോലി ചെയ്യുന്ന സിറ്റി പോലീസ് സ്റ്റേഷനിലെത്തിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാണ് ഇയാൾ സ്റ്റേഷനിലെത്തിയത്. തുടർന്ന് കാറിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളെടുത്ത്  സ്റ്റേഷനിൽ വച്ച് കത്തിച്ചു പൊട്ടിച്ചു. സ്റ്റേഷനിൽ അഴിഞ്ഞാടി ബഹളമുണ്ടാക്കി സ്റ്റേഷൻ വിറപ്പിച്ച ഇയാൾ മറ്റു പോലീസുകാരെ വെല്ലുവിളിക്കുകയും ചെയ്തു.   തിരിച്ചു വന്ന് വീണ്ടും കാറിലിരുന്ന് മദ്യപിച്ച ഇയാൾ വനിതാ പോലീസുകാരെയും വെറുതെ വിട്ടില്ല.  തുടർന്ന് വീണ്ടും വാഹനമെടുത്ത്  ബസ് സ്റ്റോപ്പിൽ എത്തിയതോടെ കാർ റോഡിന് കുറുകെ നിന്നു. ഇതോടെ ഇരുഭാഗത്തും വാഹനക്കുരുക്കായി. വാഹനങ്ങളിലെത്തിയവർ വാഹനം മാറ്റാനാവശ്യപ്പെട്ടതോടെ ഇയാൾ ഇവരെ അസഭ്യവാക്കുകൾ വിളിച്ചു പറഞ്ഞു. പോലീസുകാരനാണെന്ന് കണ്ടതോടെ നാട്ടുകാർ കൂടി.തുടർന്ന് പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.എന്നാൽ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ഇയാൾ വീണ്ടും ബഹളമുണ്ടാക്കുകയും തറയിൽ കിടന്ന് ഉരുളുകയും ചെയ്തു.ഇതോടെ പോലീസുകാർ ബിജുവിൻ്റെ വീട്ടുകാരെ പോലീസ് വാഹനം അയച്ച് വിളിച്ചു വരുത്തി. തുടർന്ന് സ്റ്റേഷന് സമീപം പടക്കം പൊട്ടിച്ചുവെന്ന നിസ്സാര വകുപ്പിട്ട് കേസെടുത്ത്  സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.     2019 ഒക്ടോബർ 1ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ്  286 ( സ്ഫോഫോടക പദാർത്ഥം സംബന്ധിച്ച ഉപേക്ഷാ പൂർവ്വകമായ പെരുമാറ്റം) , സ്ഫോടക വസ്തു നിയമത്തിലെ വകുപ്പ് 9 ബി 1 (ബി) എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. അതേ സമയം സ്റ്റേഷൻ ഡ്യൂട്ടിടിയിലുള്ള   പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് ചുമത്തേണ്ട ജാമ്യമില്ലാ വകുപ്പായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 353 , വനിതാ പോലീസുകാരുടെ മാനത്തെ അധിക്ഷേപിച്ചതിന് ചുമത്തേണ്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 354 ,  പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പ് 15 (സി) അബ്കാരി ആക്റ്റ് ,  മദ്യപിച്ച് വാഹനമോടിച്ചതിനുള്ള മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 184 , 185 , അശ്രദ്ധമായും ഉദാസീനമായും  മനുഷ്യജീവന് ആപത്തു വരത്തക്കവിധം വാഹനമോടിച്ചതിനുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 279 എന്നിവ ചേർത്ത് പ്രതിക്കെതിരെ  കേസെടുക്കുകയോ കുറ്റപത്രത്തിൽ ആ വകുപ്പുകൾ ചുമത്തുകയോ ചെയ്തിട്ടില്ല.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends