എറണാകുളം കളക്ടര്‍ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്ന് കേരള ഹൈക്കോടതി.....ഹൈക്കോടതിയുടെ വിമർശനം കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഒരു വര്‍ഷമായിട്ടും നടപ്പാക്കാത്തതിനാൽ

എറണാകുളം ജില്ലാ കളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോതമംഗലം പള്ളി കേസിലാണ് കോടതിയുടെ വിമര്‍ശനം. പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഒരു വര്‍ഷമായിട്ടും നടപ്പാക്കാത്തതിലാണ് വിമര്‍ശനം.എറണാകുളം കളക്ടര്‍ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്ന് ഹൈക്കോടതി പറഞ്ഞു.
പള്ളി കോവിഡ് സെന്റര്‍ ആയി പ്രഖ്യാപിച്ചതിന് പിന്നില്‍ ഉത്തരവ് നടപ്പാക്കാതിരിക്കാനുള്ള നീക്കമായിരുന്നോ എന്ന് സംശയിക്കുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. കളക്ടര്‍ കോടതിയെ കബളിപ്പിക്കുകയാണ്. വിധി നടപ്പാക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമാണെന്ന് സംശയിക്കുന്നു. കളക്ടറുടെ വിശ്വാസ്യത നഷ്ടമായെന്നും കോടതി വിലയിരുത്തി. അഭിഭാഷക കമ്മിഷനെ നിയോഗിക്കണം എന്ന സര്‍ക്കാര്‍ ശുപാര്‍ശയും കോടതി തള്ളി.
പള്ളി ഏറ്റെടുത്ത് താക്കോല്‍ കൈമാറാന്‍ തയാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പള്ളി ഏറ്റെടുക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാറും കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha