Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ബിനീഷ് കോടിയേരിക്ക് കോടികളുടെ ആസ്തി... അഞ്ചുകോടിയിലധികം രൂപാ സമ്പാദിച്ചതായി ബാങ്ക് രേഖകള്‍ ചൂണ്ടിക്കാട്ടി ഇഡി

10 NOVEMBER 2020 10:55 PM IST
മലയാളി വാര്‍ത്ത

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി നികുതിവെട്ടിച്ച് അഞ്ചുകോടിയിലധികം രൂപാ സമ്ബാദിച്ചതായി ബാങ്ക് രേഖകള്‍ ചൂണ്ടിക്കാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനാമി സ്വത്തിടപാടുകള്‍ കൂടാതെയാണിത്. ഐഡിബിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകളില്‍ മാത്രം 5.17 കോടി രൂപയില്‍ അധികം ബിനീഷിന്റെ പേരില്‍ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തല്‍. നിക്ഷേപത്തിന് അനുസൃതമായി ബിനീഷ് നികുതി അടച്ചിട്ടില്ല.

2012 മുതല്‍ 19 വരെ 1.22 കോടി രൂപായാണ് ബിനീഷ് ആദായ നികുതിയായി അടച്ചിട്ടുള്ളത്. 2006ലെ തെരഞ്ഞെടുപ്പില്‍ തലശേരി മണ്ഡലത്തില്‍ മത്സരിക്കുമ്‌ബോള്‍ കോടിയേരി ബാലകൃഷ്ണന്‍ 13.67 ലക്ഷം മാത്രമാണ് തന്റെ ആകെ ആസ്തിയെന്നും മക്കള്‍ക്ക് പ്രത്യേക വരുമാനം ഒന്നുമില്ലെന്നുമാണ് വ്യക്തമാക്കിയിരുന്നത്. കേവലം ആറുവര്‍ഷം കഴിഞ്ഞപ്പോഴേക്കും ബിനീഷിന് 51 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം ഉണ്ടായതായി രേഖകള്‍ വ്യക്തമാക്കുന്നു.
പിന്നീടുള്ള ഓരോ വര്‍ഷവും ബിനീഷിന്റെ നിക്ഷേപത്തില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടായി. 2013-14 വര്‍ഷത്തില്‍ നിക്ഷേപം 65 ലക്ഷമായി ഉയര്‍ന്നു. 2015ല്‍ നിക്ഷേപ തുക ഒരുകോടിയില്‍ അധികമായി (1.18 കോടി). 2019ല്‍ നിക്ഷേപതുക 5.17 കോടിയായി വര്‍ധിച്ചു. ശൂന്യതയില്‍ നിന്നുമാണ് കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ ബിനീഷ് കോടികളുടെ ഉടമയാകുന്നത്. ഉദ്ദേശ്യം ഇരുനൂറ് കോടിയില്‍ അധികം മൂല്യമുള്ള ബിനാമി ഇടപാടുകള്‍ ബിനീഷിനുണ്ടെന്നാണ് നിഗമനം.
ബിനാമികളുടെ ബാങ്ക് അക്കൗണ്ടുകളും സ്ഥാപനങ്ങളുടെ മൂല്യവും നിര്‍ണയിച്ചുവരുകയാണ്. വൈകാതെ ബിനീഷും ബിനാമികളെയും ഒപ്പം ഇരുത്തിയുള്ള ചോദ്യം ചെയ്യല്‍ ഉണ്ടാകും.ബിനീഷിന്റെ ബിനാമികളെന്ന് കരുതപ്പെടുന്ന അനൂപ് മുഹമ്മദ്, അല്‍ ജസാം, അബ്ദുള്‍ ജബ്ബാര്‍, അബ്ദുല്‍ ലത്തീഫ്, റഷീദ് തുടങ്ങിയ പത്തുപേരുടെ ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളിലൂടെ വന്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നതായാണ് വിവരം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിനാമി ഇടപാടില്‍ ഏക്കറു കണക്കിന് ഭൂമി ബിനീഷ് വാങ്ങികൂട്ടിയെന്നാണ് നിഗമനം. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാഹന ഷോറൂമുകള്‍ എന്നിങ്ങനെ നീളുന്നു ബിനീഷിന്റെ ഇടപാടുകളെന്നാണ് ഇഡി കരുതുന്നത്. ബിനാമികളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എ.റ്റി.എം കാര്‍ഡുകളൊന്നും അവരുടെ പക്കല്‍ നിന്നും ലഭിച്ചിട്ടില്ല. പല കാര്‍ഡുകളും ബിനീഷിന്റെ പക്കലാണെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും കണ്ടെടുത്ത എടിഎം കാര്‍ഡ് ഇതിനുള്ള തെളിവാണെന്നും ഇഡി വിലയിരുത്തുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (51 minutes ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (57 minutes ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (1 hour ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (1 hour ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (3 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (4 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (5 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (5 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (5 hours ago)

Malayali Vartha Recommends