മുഖ്യമന്ത്രിയുടെ ഓഫീസും കുരുക്കിലേക്ക്? സ്വപ്നയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി കൂടുതൽ അന്വേഷണത്തിലേക്ക് ഇഡി

മുഖ്യമന്ത്രിയുടെ ഓഫീസും കുരുക്കിലേക്ക്? സ്വപ്നയിൽ നിന്ന് ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി കൂടുതൽ അന്വേഷണത്തിലേക്ക് ഇഡി തിരിയുന്നു. സി.എം- രവീന്ദ്രനെ ഇ ഡി വിളിച്ചപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് വി ര ണ്ടു നിൽക്കുകയാണ്.ശിവശങ്കറിനെക്കൂടാതെ, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്കും കള്ളക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് സ്വപ്ന യു ടെ മൊഴിയിൽ പറയുന്നുണ്ട്.
ശിവശങ്കർ അറിഞ്ഞാണ് താൻ കൈക്കൂലി കൈപ്പറ്റിയതെന്നും അദ്ദേഹത്തിൻ്റെ നിർദേശപ്രകാരമാണ് ഒരു കോടി രൂപ ലോക്കറിൽ സൂക്ഷിച്ചതെന്നും സ്വപ്ന ഇ ഡി യോട് പറഞ്ഞിരിക്കുകയാണ്. സർക്കാരിൻ്റെ വൻ പദ്ധതികളായ കെ. ഫോണിലും ലൈഫ് മിഷനിലും കൂടുതൽ കരാറുകൾ യുണി ടാക് ഉടമ സന്തോഷ് ഈപ്പന് വാഗ്ദാനം ചെയ്തെന്നും ഇഡിയുടെ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. ഇനി ആരെല്ലാം കുടുങ്ങാൻ പോകുന്നു എന്നുള്ളത് സി എം.രവീന്ദ്രനെ കൂടി ചോദ്യം ചെയ്യുമ്പോൾ വ്യക്തമാകും.ശിവശങ്കറിനെതിരെ നിർണായകമായ വിവരങ്ങളാണ് ഇഡി കോടതിയിൽ അറിയിച്ചത്.ശിവശങ്കറിൻ്റെ ടീം അറിഞ്ഞാണ് സ്വർണക്കടത്ത് നടന്നത്.മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവകേന്ദ്രമായി മാറുന്നു എന്നുളളതാണ് ഇപ്പോൾ കേരളത്തെ ഞെട്ടിച്ചിരിക്കുന്നത്.
സി.എം.രവീന്ദ്രനെ കൂടാതെ 2 പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ കൂടി ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികൾ തയ്യാറെടുക്കുന്നത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. ലൈഫ്മിഷൻ്റെ മിക്ക പദ്ധതികളെയും സംശയത്തിൽ നിർത്തുന്നതാണ് ഇഡിയുടെ കണ്ടെത്തലുകൾ ലൈഫ്മിഷനുമായി ബന്ധപ്പെട്ട ഫയലുകളിൽ കൃത്രിമം നടന്നിരിക്കാനുള്ള സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യങ്ങളിൽ വ്യക്തത വരും.മുഖ്യമന്ത്രിയുടെ ഓഫീസിനും ശിവശങ്കറിനും സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നെന്ന് ആദ്യമായാണ് മൊഴി പുറത്തു വരുന്നത്.ശിവശങ്കർ കോഴ വാങ്ങിയെന്നും ആദ്യമായാണ് ഇഡി കോടതിയിൽ പറയുന്നത്. സ്വപ്നയെയും ശിവശങ്കറിനെയും ചോദ്യം ചെയ്യുന്നതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം സെക്രട്ടേറിയേറ്റിലും തലസ്ഥാനത്തും വരും ദിവസങ്ങളിൽ കേന്ദ്രീകരിക്കും.
ഇതൊന്നും കൂടാതെ ഇടതു നേതാക്കൾക്ക് സ്വപ്നമായുള്ള ബന്ധത്തിനും തെളിവുകൾ വരുന്നുണ്ട്. മണ്ഡലത്തിൽ ഒന്നും കാണാത്ത ഒരു നടനവൈഭവം എം എൽ എ മുകേഷുമായി ഉള്ള വീഡിയോ കോളുകൾ ജനം ടി വി പുറത്ത് വിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha