ഇറാനില്‍ നിന്നും ഇന്ത്യയില്‍ മോഷണത്തിന് എത്തിയ നാലംഗ സംഘം തിരുവനന്തപുരത്ത് അറസ്റ്റില്‍

ഡല്‍ഹി മുതല്‍ കേരളം വരെ മോഷണത്തിന് ലക്ഷ്യമിട്ട് ഇറാനില്‍ നിന്നും ഇന്ത്യയില്‍ എത്തിയ നാലംഗ സംഘത്തെ തിരുവനന്തപുരത്ത് പിടികൂടി.
കഴിഞ്ഞ ദിവസം ചേര്‍ത്തലയിലെ ഒരു കടയില്‍ നിന്ന് സംഘം 35,000 രൂപ കവര്‍ന്നിരുന്നു.
തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ നിന്നാണ് ഇറാനിയന്‍ പൗരന്മാരെ പിടികൂടിയത്.
മണി എക്ചേഞ്ച് സ്ഥാപനങ്ങള്‍ തകര്‍ത്ത് മോഷണത്തിന് സംഘം ലക്ഷ്യമിട്ടിരുന്നുവെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു.
ചേര്‍ത്തല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇവരെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
https://www.facebook.com/Malayalivartha























