Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമനും വഫ നജീമും കോടതിയിൽ ഹാജരായില്ല.. സി സി റ്റി വി ഫൂട്ടേജ് പകർത്തിയ 2 ഡി വി ഡികൾ തൊണ്ടിയായി കോടതിയിൽ ഹാജരാക്കിയതിനാൽ പകർപ്പെടുത്തില്ലെന്ന് പോലീസ്! ഡി വി ഡി തൊണ്ടിയല്ലെന്നും രേഖയാണെന്നും കോടതി.. നിർണ്ണായക തെളിവുകൾ ഉൾക്കൊള്ളുന്ന ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രം നിശബ്ദം: ഫോൺ മുക്കിയത് വഫയോ പോലീസോ?

12 NOVEMBER 2020 01:02 PM IST
മലയാളി വാര്‍ത്ത

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിൻ്റെ പെൺ സുഹൃത്തുമായ വഫാ നജീമും വ്യാഴാഴ്ചയും കോടതിയിൽ ഹാജരായില്ല. അപകട സമയത്തെ സി സി ടി വി ഫൂട്ടേജ് ദ്യശ്യങ്ങൾ പകർത്തിയ 2 ഡിവിഡികളുടെ അസ്സൽ തൊണ്ടിമുതലായി കോടതിയിൽ ഹാജരാക്കിയതിനാൽ പ്രതികൾക്ക് നൽകാനായുള്ള പകർപ്പെടുത്തിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ഡി വി ഡി പകർപ്പ് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. എം. ഒ.നമ്പർ 30 ഉം 33 ഉം നമ്പരായി പോലീസ് സമർപ്പിച്ച 2 ഡി വി ഡികൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവിട്ടിരുന്നു. അതേ സമയം ഒരു കേസിലെ തൊണ്ടിയെന്താണെന്നും ഡോക്യുമെൻ്റ് (രേഖ) എന്താണെന്നും 2019 ൽ ഹൈക്കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എ . അനീസ ചൂണ്ടിക്കാട്ടി. അത് പ്രകാരം ഡിവിഡി രേഖയാണെന്നും പകർപ്പിന് പ്രതികൾക്ക് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാൽ ല്യു മാറ്റം വരുത്താതെ വേണം പകർപ്പെടുക്കാകാനെന്നും കോടതി വ്യക്തമാക്കി. തുറന്ന കോടതിയിൽ വച്ച് ദ്യശ്യങ്ങൾ കണ്ട ശേഷം മാത്രമേ പകർപ്പ് നൽകാനാവു. അല്ലാത്തപക്ഷം വിചാരണ വേളയിൽ ഡി വി ഡി മാറിപ്പോയെന്ന ആരോപണവുമായി പ്രതികൾ രംഗത്തെത്തുമെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് ഹാഷ് വാല്യു മാറ്റം വരുത്താതെ പകർപ്പ് എടുക്കണമെന്ന നിർദ്ദേശത്തോടെ ഫോറൻസിക് ലാബിലേക്കയച്ച് പകർപ്പ് ലഭ്യമാക്കാൻ നിർദേശിച്ച് ഉത്തരവുണ്ടാകണമെന്ന് സർക്കാർ അഭിഭാഷക ബോധിപ്പിച്ചു. ഇരുഭാഗവും കേട്ട കോടതി പകർപ്പെടുക്കാനുള്ള നടപടിക്രമങ്ങൾ ഡിസംബർ 15 ന് ബോധിപ്പിക്കാൻ ഉത്തരവിട്ടു.
കേസ് സെഷൻസ് കോടതിയിലേക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്യാനിരിക്കെയാണ് പുതിയ ഹർജിയുമായി ശ്രീറാമിൻ്റെ അഭിഭാഷകൻ രംഗത്തെത്തിയത്. കമ്മിറ്റ് നടപടി തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രതിയുടെ ഭാഗത്ത് നിന്നുള്ള നീക്കത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ 9 മാസം കഴിഞ്ഞുള്ള ഹർജി വൈകി വന്ന വിവേകമാണെന്ന് കോടതി നിരീക്ഷിച്ചു.
രണ്ടാം പ്രതി വഫ കഴിഞ്ഞ മാസം കോടതിയിൽ ജാമ്യക്കാർ സഹിതം കീഴടങ്ങി ജാമ്യാപേക്ഷ സമർപ്പിച്ച് ജാമ്യം നേടിയിരുന്നു. ശ്രീറാം കേസന്വേഷണ ഘട്ടത്തിൽ ജാമ്യം എടുത്തിരുന്നു. ആ ജാമ്യ ബോണ്ട് ഇയാൾ കിടന്ന ആശുപത്രിയിൽ നിന്നും തിര്യെ കോടതിയിൽ എത്തിയതിനാൽ വീണ്ടും ജാമ്യം പുതുക്കേണ്ടി വന്നില്ല. ഇരുവരും മുൻ ജാമ്യ ബോണ്ടിൽ തുടരാൻ നിർദേശിച്ച കോടതി ഇരുവരോടും 27 ന് ഹാജരാകാൻ ഉത്തരവിട്ടു. കുറ്റപത്രത്തോടൊപ്പമുള്ള ചില രേഖകളുടെ പകർപ്പ് കിട്ടിയില്ലെന്ന് ബോധിപ്പിച്ച പ്രതികളെ മജിസ്ട്രേട്ട് എ. അനീസ രൂക്ഷമായി വിമർശിച്ചു. വാഹന അപകടം സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ കിട്ടിയില്ലേയെന്ന കോടതിയുടെ ചോദ്യത്തിന് അതേയെന്ന് പ്രതികൾ മറുപടി നൽകി.2 പ്രതികളും തിങ്കളാഴ്ച ഹാജരാകാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു.
കുറ്റപത്രത്തിൻ്റെ പകർപ്പുകൾ ഇരു പ്രതികളുടെയും അഭിഭാഷകർക്ക് കോടതി ഫെബ്രുവരി 24 ന് നൽകിയിരുന്നു. കേസ് വിചാരണക്കായി സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുന്നതിലേക്കായുള്ള ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
2020 ഫെബ്രുവരി മാസം 3 ന് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ചിരുന്നു. ഒന്നും രണ്ടും പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കോടതി പ്രത്യേക അന്വേഷണ സംഘത്തോടാണ് ഉത്തരവിട്ടത്. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികൾ , മെഡിക്കൽ പരിശോധന റിപ്പോർട്ട് , ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധനയിൽ നരഹത്യ കുറ്റത്തിന്റെ വകുപ്പായ 304 (ii) ശ്രീറാമിനെ പ്രഥമദൃഷ്ട്യാ നില നിൽക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പത്തു വർഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന സെഷൻസ് കുറ്റമായതിനാൽ സെഷൻസ് കോടതി വിചാരണ ചേയ്യേണ്ടതായ 304 (ii) നിലനിൽക്കുന്നതായി കണ്ടെത്തിയതിനാൽ കേസ് കമ്മിറ്റ് ചെയ്ത് വിചാരണക്കായി സെഷൻസ് കോടതിക്കയക്കും മുമ്പ് പ്രതികൾ കോടതിയിൽ ഹാജരായി മുൻ ജാമ്യ ബോണ്ട് പുതുക്കി ജാമ്യം നില നിർത്തേണ്ടതുണ്ട്. അതിൻ്റെ ഭാഗമായാണ് കോടതി പ്രതികളെ വിളിച്ചു വരുത്തുന്നത്.
2019 ഓഗസ്റ്റ് 3 ന് പുലർച്ചെ 1.01 മണിയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലായെന്ന നിയമം നിലവിലിരിക്കെ ആയതിന് വിപരീതമായി ഒന്നാം പ്രതിയായ ശ്രീറാം മദ്യ ലഹരിയിൽ രണ്ടാം പ്രതിയായ വഫാ ഫിറോസെന്ന പെൺ സുഹൃത്തിനൊപ്പം വഫയുടെ വക കെ എൽ 01-ബി എം 360 നമ്പർ വോക്സ് വാഗൺ കാർ മനുഷ്യജീവന് ആപത്തു വരത്തക്കവിധം അപകടമായ രീതിയിലും അമിത വേഗതയിലും ഓടിച്ച് താൻ ചെയ്യുന്ന പ്രവൃത്തി മറ്റൊരാളുടെ മരണത്തിന് ഇടയാക്കുമെന്ന അറിവോടെ പ്രവർത്തിച്ച് കവഡിയാർ ഭാഗത്തു നിന്നും കാറോടിച്ചു വരവേ മ്യൂസിയം പബ്ലിക്ക് ഓഫീസ് മുൻവശം റോഡിൽ വച്ച് കെഎൽ 01 സി സി 881 നമ്പർ ബൈക്ക് യാത്രികനായ ബഷീറിനെ ബൈക്കിൻ്റെ പുറകുവശം കാറിടിപ്പിച്ച് കൊലപ്പെടുത്തി നരഹത്യാ കുറ്റം ചെയ്തതായും കാർ ബൈക്കിലിടിപ്പിച്ച് ബൈക്കിനെയും കൊണ്ട് 17 മീറ്റർ നിരങ്ങി നീങ്ങി ഫുട്പാത്തിനുള്ളിലേക്ക് മതിലിൽ ഇടിച്ചു കയറ്റുകയും ഇടിയുടെ ആഘാതത്തിൽ ഫുട്പാത്ത് ക്രാഷ് ബാരിയറായ ലോഹ ബാരിക്കേഡിനും ഒരു ഇലക്ട്രിക് പോസ്റ്റിനും നാശനഷ്ടം സംഭവിപ്പിച്ചതിലൂടെ സർക്കാരിന് 27, 847 രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിയതായും ഒന്നാം പ്രതി പരിശോധനക്കായി രക്തസാമ്പിൾ നൽകാതെ വൈകിപ്പിച്ച് തെളിവുകൾ നശിപ്പിച്ചതായും പ്രതികൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കളവായ വിവരം നൽകിയെന്നും വഫാ ഫിറോസ് ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിക്കാനും അപകടകരമായ രീതിയിലും അമിത വേഗതയിലും വാഹനമോടിക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത് പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ച് ശിക്ഷാർഹമായ കുറ്റങ്ങൾ മനസ്സാലെ ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. ഇതേ റോഡിലൂടെ അമിതവേഗതയിൽ കാറോടിച്ചതിന് വഫയ്ക്ക് മൂന്നു തവണ പിഴ ചുമത്തിയതായും കുറ്റപത്രത്തിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

4 വയസുകാരിക്ക് അത്ഭുതരക്ഷ  (7 minutes ago)

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ അരുവിക്കരയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു  (17 minutes ago)

കാസര്‍ഗോഡ് 22കാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി  (21 minutes ago)

സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരുടെ റിമാന്‍ഡില്‍ പ്രതിഷേധം  (24 minutes ago)

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി  (32 minutes ago)

40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് എഫ്എടിഎഫ്  (42 minutes ago)

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു  (49 minutes ago)

തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചു  (2 hours ago)

യുവതിയും കാമുകനും ചേര്‍ന്ന് ലിവിംഗ് പങ്കാളിയായ കൊന്നു നദിയിലെറിഞ്ഞു  (2 hours ago)

സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന് അവധി എന്തിനെന്ന് വിസി  (3 hours ago)

അധ്യാപകരെ രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍  (3 hours ago)

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (7 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (7 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (7 hours ago)

Bharat-bandh- റെയിൽ വേ പാളത്തിലും സമരക്കാർ  (7 hours ago)

Malayali Vartha Recommends