തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ച സംഭവം... സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ച സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓഡിറ്റ് വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചത്. ഈ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലെത്തിയത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് പുനഃസ്ഥാപിക്കണമെന്നും ഓഡിറ്റ് ഒഴിവാക്കുന്നത് അഴിമതി മറച്ചുവയ്ക്കാനുമാണെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രധാന ആരോപണങ്ങള്‍. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയത്.
എന്തുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചു എന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കണം. കോടതി വീണ്ടും ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.
" f
https://www.facebook.com/Malayalivartha