ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയിലേക്ക് വാന്‍ ഇടിച്ചു കയറി ഡ്രൈവര്‍ക്ക് പരിക്ക്

ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയിലേക്ക് വാന്‍ ഇടിച്ചു കയറി ഡ്രൈവര്‍ക്ക് പരിക്ക്. എറണാകുളം വടുതല സ്വദേശി കിരണി(25)നാണ് പരിക്കേറ്റത്. മുക്കാല്‍ മണിക്കൂറോളം കാബിനില്‍ കിരണ്‍ കുടുങ്ങിക്കിടന്നു. തുടര്‍ന്ന് കാബിന്‍ പൊളിച്ചാണ് പുറത്തെടുത്തത്.
നങ്ങ്യാര്‍കുളങ്ങര കവലയ്ക്കുസമീപം വ്യാഴാഴ്ച രാത്രി 9.45-നായിരുന്നു അപകടം.എറണാകുളം ഭാഗത്തേക്ക് പോയ ടാങ്കര്‍ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പിന്നാലെയെത്തിയ വാന്‍ നിയന്ത്രണംവിട്ട് ടാങ്കറിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ഹൈവേ പോലീസും ഹരിപ്പാട് എമര്‍ജന്‍സി റസ്‌ക്യൂ ടീമും അഗ്‌നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തം നടത്തിയത്. കാലിനും വയറിനും പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha