വനത്തിലൂടെയുള്ള റോഡിന് കുറുകെ പെരുമ്പാമ്പ് കിടന്നു: അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

കോന്നി - തണ്ണിത്തോട് റോഡില്‍ ഞള്ളൂരിനും എലിമുള്ളുംപ്ലാക്കലിനും ഇടയില്‍ വനത്തിലൂടെയുള്ള റോഡിന് കുറുകെ പെരുമ്പാമ്പ് കിടന്നതോടെ ഗതാഗതം തടസ്സപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് പെരുമ്പാമ്പിനെ കണ്ടത്. റോഡിന് കുറുകെ എത്തിയ പെരുമ്പാമ്പ് അര മണിക്കൂറോളം 'ഗതാഗതപ്രശ്‌നമുണ്ടാക്കി'.
പിന്നീട് പാമ്പ് റോഡിനരികിലെ കാട്ടിലേക്ക് ഇഴഞ്ഞു മാറിയതോടെയാണ് വാഹനങ്ങള്‍ക്ക് കടന്നുപോകാനായത്.
യാത്രക്കാര്‍ അറിയിച്ചതനുസരിച്ച് വനംവകുപ്പ് അധികൃതര്‍ എത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
https://www.facebook.com/Malayalivartha