ഒരു യുവതിയുമായി വഴിവിട്ടു പെരുമാറിയതും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതും മാതാപിതാക്കളുള്‍പ്പെടെയുള്ളവരോട് സഹോദരി വെളിപ്പെടുത്തുമെന്ന ഭീതി ഉള്ളിൽ അലയടിച്ചു... ആന്‍മേരിയെ കൊന്നത് വഴിവിട്ട ജീവിതം പുറത്തറിയാതിരിക്കാൻ... കുടുംബത്തിലുള്ളവരെ ഒന്നടങ്കം കൊല്ലനൊരുക്കിയ പ്ലാൻ പൊളിഞ്ഞത് വിഷബാധയേറ്റെന്ന കണ്ടെത്തലിൽ... കാഞ്ഞങ്ങാട് നാടിനെ ഞെട്ടിച്ച അരുംകൊലയിൽ കുറ്റപത്രം സമര്‍പ്പിച്ചു

ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെ മകള്‍ ആന്‍മേരി(16)യെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഹോദരന്‍ ആല്‍ബിന്‍ ബെന്നി(22)ക്കെതിരേ ഹൊസ്ദുര്‍ഗ് മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസന്വേഷിച്ച വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ കെ.പ്രേംസദനാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
ആയിരം പേജുള്ള കുറ്റപത്രത്തില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജനും ഡോക്ടര്‍മാരും ഉള്‍പ്പെടെ നൂറോളം സാക്ഷികളാണുള്ളത്. എലിവിഷത്തിന്റെ ട്യൂബ് കത്തിച്ച അവശിഷ്ടങ്ങള്‍, ഐസ്‌ക്രീം ഉണ്ടാക്കാന്‍ ഉപയോഗിച്ച പാത്രങ്ങള്‍ തുടങ്ങിയവയും തെളിവുകളായി ഹാജരാക്കി.
2020 ഓഗസ്റ്റ് 5നായിരുന്നു ആന്‍ മേരി മരിച്ചത്. ഛര്‍ദിയും വയറിളക്കവും പിടിപെട്ട ആന്‍ മേരിയെ ആദ്യം നാടന്‍ ചികിത്സ നടത്തിയശേഷം ഗുരുതരമായതോടെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചെന്നാണ് ആദ്യം കരുതിയത്. ഇതിനിടെ പിതാവ് ബെന്നിയും മാതാവ് ബെസിയും ഛര്‍ദിയും വയറിളക്കവും ബാധിച്ച് ആശുപത്രിയിലായി.
പയ്യന്നൂര്‍ ആശുപത്രിയിലെ ചികിത്സയ്ക്കിടയിലാണ് ബെന്നിക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് വ്യക്തമായത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ആന്‍മേരിയുടെ ശരീരത്തില്‍ വിഷബാധ ഉണ്ടായതായി സ്ഥിരീകരിക്കുകയും ചെയ്തു. പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് സഹോദരന്‍ ആല്‍ബിനാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയതെന്ന് കണ്ടെത്തിയത്.
ഓഗസ്റ്റ് 13ന് ആല്‍ബിന്‍ അറസ്റ്റിലായി. താന്‍ ഒരു യുവതിയുമായി വഴിവിട്ടു പെരുമാറിയതും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതും മാതാപിതാക്കളുള്‍പ്പെടെയുള്ളവരോട് സഹോദരി വെളിപ്പെടുത്തുമെന്ന ഭീതിയാണ് ആല്‍ബിനെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണു കുറ്റപത്രത്തിലുള്ളത്.
https://www.facebook.com/Malayalivartha