അനൂപ് മുഹമ്മദിന്റെയും ബിനീഷിന്റെയും അക്കൗണ്ടിലേക്ക് വൻ തുകകൾ നൽകിയെന്ന് ഇഡി റിപ്പോർട്ട് ; അനിക്കുട്ടനും എസ്.അരുണും ഒരാൾ തന്നെയെന്ന് അഭ്യൂഹങ്ങൾ; അന്വേഷണം തുടങ്ങിയതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് അരുൺ

ഇഡി റിപ്പോർട്ടിൽ അനൂപ് മുഹമ്മദിന്റെയും ബിനീഷിന്റെയും അക്കൗണ്ടിലേക്ക് വൻ തുകകൾ നൽകിയെന്നു പറഞ്ഞിട്ടുണ്ട് .എന്നാൽ അതിൽ പറഞ്ഞിരിക്കുന്ന അനിക്കുട്ടനും എസ്.അരുണും ഒരാൾ തന്നെയെന്ന് അഭ്യൂഹങ്ങൾ ഉയരുകയാണ്. അനിക്കുട്ടന്റെ ഫെയ്സ്‌ബുക് പ്രൊഫൈലിൽ അരുൺ എന്നാണ് . എന്നാൽ ഈ കേസിൽ അന്വേഷണം തുടങ്ങിയതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. അനിക്കുട്ടനും അരുണും ഒരാളാണോ എന്ന സംശയം ശക്തമാകുകയാണ്. ഇഡി ഇപ്പോൾ പരിശോധിക്കുന്നത് ബിനീഷിന്റെയും ബെനാമികളുടെയും പേരിലുള്ള കമ്പനികളുടെ സാമ്പത്തിക ഇടപാടുകളാണ് . ബിനീഷ് ഡയറക്ടറായ ബെംഗളൂരുവിലെ ബീ ക്യാപിറ്റൽ ഫോറെക്സ് ട്രേഡിങ്, കേരളത്തിലെ ബീ ക്യാപിറ്റൽ ഫൈനാൻഷ്യൽ സർവീസസ്, ടോറസ് റെമഡീസ്, ലഹരിക്കേസിൽ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദും തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ഡയറക്ടർമാരായ എറണാകുളത്തെ റിയാന, ബെംഗളൂരുവിലെ യൗഷ് എന്നീ കമ്പനികളും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നുണ്ട് .
ലഹരി ഇടപാടിൽ നിന്നു ലഭിച്ച പണം ഈ കടലാസു കമ്പനികളുടെ പേരിൽ വെളുപ്പിച്ചെന്നാണു സംശയം. 2008-13 ൽ ദുബായിലായിരുന്ന ബിനീഷിന്റെ അവിടുത്തെ സാമ്പത്തിക ഇടപാടുകളും ബെനാമി സ്ഥാപനങ്ങളെന്ന് ഇഡി സംശയിക്കുന്ന യുഎഎഫ്എക്സ് സൊല്യൂഷൻസ്, കാർ പാലസ്, കാപ്പിറ്റോ ലൈറ്റ്സ്, കെ കെ റോക്ക്സ് ക്വാറി തുടങ്ങിയവയുടെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട് .
https://www.facebook.com/Malayalivartha