സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് കോടിയേരി, ബിനീഷ് ജയിലിലായതിന് പിന്നാലെ നിർണായക നീക്കം! ഇനി സി പി എം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവൻ

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കോടിയേരി ബാലകൃഷ്ണൻ . ചികിത്സ ആവശ്യത്തിന് മാറി നിൽക്കണമെന്ന ആവശ്യം കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കുകയായിരുന്നു. ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവനാണ് പകരം ചുമതല. ബംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് കൂടുതല്‍ തെളിവുകള്‍ നിരത്തുമ്ബോള്‍ ഒരുപോലെ പ്രതിസന്ധിയിലായിരുന്നു സി പി എമ്മും സര്‍ക്കാരും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ സമയം അടുത്തിരിക്കെ ഉയര്‍ന്ന ആരോപണം ദിവസങ്ങള്‍ കഴിയുന്തോറും ശക്തമായി കൊണ്ടിരിക്കുകയാണ്. മക്കള്‍ ചെയ്യുന്ന കുറ്റത്തിന് നേതാക്കളായ അച്ഛന്‍മാര്‍ക്ക് ബാധ്യതിയില്ലെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചു നിന്നെങ്കിലും, തെരഞ്ഞെടുപ്പ് ഫലത്തെ ഇത് ദോഷകരമായി ബാധിച്ചേക്കാമെന്ന ശക്തമായ വികാരം അണികള്‍ക്കിടയിലുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രതിസന്ധി മറികടക്കാനുള്ള ആലോചന സി പി എം കേന്ദ്രങ്ങളില്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. കോടിയേരി
ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തല്‍ക്കാലം മാറിനില്‍ക്കുക എന്ന ആശയം പാര്‍ട്ടിയില്‍ സജീവചര്‍ച്ചയായിട്ട് കുറച്ച് ദിവസങ്ങളായിരുന്നു. അന്വേഷണ ഏജന്‍സികളെ രാഷ്‌ട്രീയമായി ദുരുപയോഗം നടത്തുകയാണെന്ന വാദം എല്‍ ഡി എഫ് കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ബിനീഷിനെതിരായ കേസിന്റെ ഗൗരവം പാര്‍ട്ടി കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്.
ബിനീഷ് കുറ്റമുക്തനാണെന്ന് തെളിയുന്നത് വരെ കോടിയേരി മാറി നില്‍ക്കേണ്ടതു തന്നെയാണെന്നാണ് ചില നേതാക്കളുടെയും അഭിപ്രായം. ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ കോടിയേരിയും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി മാറി നില്‍ക്കുകന്നത് ബിനീഷ് ജയിലായതിന് തൊട്ടു പിന്നാലെയാണ്.
അതേസമയം ബംഗളൂരു മയക്കുമരുന്ന് കേസിലെ കള്ളപ്പണ, ബിനാമി ഇടപാടിൽ ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ബംഗളൂരു അഡി. സിറ്റി സെഷൻസ് കോടതി 25 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ബിനീഷിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റി. അതേസമയം, ലഹരിക്കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ബിനീഷിനെ ഇന്നലെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. ബിനീഷിന്റെ ജാമ്യാപേക്ഷ 18നു പരിഗണിക്കും. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഇ.ഡി ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 6നു ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യൽ പൂർത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഒക്ടോബർ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. 3 തവണയായി 14 ദിവസം കസ്റ്റഡിയിലായിരുന്നു.കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ 11.30ന് ബിനീഷിനെ കോടതിയിൽ ഹാജരാക്കി. കോടതി ചേർന്നയുടൻ ജാമ്യഹർജി പരിഗണിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ ജാമ്യഹർജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഇ.ഡി കൂടുതൽ തെളിവുകൾ നിരത്തി. ബിനീഷിന് സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമുണ്ടെന്നും അതിന്റെ തെളിവാണ് നവംബർ നാലിന് തിരുവനന്തപുരത്ത് റെയ്ഡിനിടെയുണ്ടായ നാടകീയ സംഭവങ്ങളെന്നും ഇ.ഡി അറിയിച്ചു.
ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാം. കോടതികേസുമായി ബന്ധമില്ലാത്തവർ കേസ് വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകുന്നെന്നും ഇത് റിപ്പോർട്ട് ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ബിനീഷ് സമർപ്പിച്ച ഹർജി കോടതി തള്ളി. കേസ് വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സാധാരണ നടപടിയാണെന്ന് കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha