ഹീരാ ഗ്രൂപ്പ് എം ഡി അറസ്റ്റിൽ. ഫ്‌ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാ കേസിലാണ് ഹീരാ ഗ്രൂപ്പ് എം ഡി ഹീരാ ബാബുവിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മ്യൂസിയം പോലീസിന്റേതാണ് നടപടി..

ഹീരാ ഗ്രൂപ്പ് എം ഡി അറസ്റ്റിൽ. ഫ്‌ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാ കേസിലാണ് ഹീരാ ഗ്രൂപ്പ് എം ഡി ഹീരാ ബാബുവിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മ്യൂസിയം പോലീസിന്റേതാണ് നടപടി. ഫ്‌ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഹീരാ ബാബുവിനെതിരെ പരാതി ലഭിച്ചിരുന്നു. ഇതിൽ അഞ്ചു പേരുടെ പരാതിയിലാണ് പോലീസ് കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന് ഹീരാ ബാബുവിനെ തൊടാന്‍ മടിയായിരുന്നു. കേസില്‍ കോടതി ഇപെടലുകള്‍ ഭയന്നാണ് ഇപ്പോഴത്തെ അറസ്റ്റ്. അതും ആശുപത്രി വാസമാക്കി മാറ്റാനാണ് നീക്കം. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഹീരാ ബാബുവിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്. അതിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാനുള്ള തന്ത്രമൊരുങ്ങിയത്. സുഖമില്ലെന്ന ഹീരാ ബാബുവിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുത്തായിരുന്നു പൊലീസ് നീക്കം.
2019ലെ പരാതിയില്‍ വ്യാഴാഴ്ച രാത്രിയോടെ മ്യൂസിയം പോലീസാണ് അറസ്റ്റ് ചെയ്തത്. സിപിഎം നേതാവായ മുന്‍ മേയറും ടൗണ്‍ പ്ലാനറുമടക്കം 9 പേര്‍ പ്രതികളായ തലസ്ഥാന നഗരിയിലെ കവടിയാര്‍ 14 നില അനധികൃത ഫ്ളാറ്റ് നിര്‍മ്മാണ വില്‍പ്പന കേസില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു. ഈ കേസില്‍ തുടര്‍ നടപടി ഒന്നും ആയിട്ടില്ല. ഇതിനിടെയാണ് മറ്റൊരു കേസ് എടുത്തത്. സാമ്ബത്തിക തട്ടിപ്പില്‍ കമറൂദ്ദീന്‍ എംഎല്‍എയും മറ്റും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഹീരാ ബാബുവിനെതിരായ പരാതിയും കണ്ടില്ലെന്ന് നടക്കാനായില്ല. ഇതാണ് അറസ്റ്റിന് സാഹചര്യമൊരുക്കിയത്. അപ്പോഴും അറസ്റ്റ് വാര്‍ത്ത മിക്കവാറും മ്ാധ്യമങ്ങളില്‍ വരാതെ ശ്രദ്ധിക്കാനുമായി. ഇതിനൊപ്പമാണ് ആശുപത്രിയിലേക്ക് മുതലാളിയെ മാറ്റിയത്.
2015ല്‍ തുടങ്ങിയ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാന്‍ നിയമ നടപടികള്‍ തുടങ്ങിയത്, അബ്ദുള്‍ റഷീദ് അലിയാര്‍ കുഞ്ഞെന്ന ഹീരാ ബാബുവാണ് മാനേജിങ് ഡയറക്ടര്‍. ഹീരാ ബാബുവിനെ കൂടാതെ ഭാര്യ സുനിത, മക്കളായ സുറുമി, സുബിന്‍, റസ്വിന്‍ എന്നിവരാണ് കമ്ബനിയിലെ മറ്റ് ഡയറക്ടര്‍മാര്‍. അതായത് കുടുംബ സ്വത്തായി കൊണ്ടു നടന്ന കമ്പനിയെയാണ് ഹീര ബാബു പാപ്പരാക്കിയത്. ഇതിന് പുറമേ മറ്റ് പത്തോളം കമ്പനിയും ഹീരാ ബാബുവിന്റെ പേരിലുണ്ട്. കണ്‍സ്ട്രക്ഷന്‍ വ്യവസായത്തിലെ പണം വകതിരിച്ചു വിട്ടാണ് ഈ കമ്ബനികള്‍ രൂപീകരിച്ചതെന്നും ആരോപണമുണ്ട്.
1991ലാണ് ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്പനി രൂപീകരിച്ചത്. അതിന് ശേഷം 1995ല്‍ ഹീരാ സമ്മര്‍ ഹോളിഡേ ഹാംസും രൂപീകരിച്ചു. ബാക്കിയെല്ലാ കമ്ബനിയും 2007ന് ശേഷമാണ് രൂപീകരിച്ചത്. കമ്ബനിയിലെ പ്രതിസന്ധി തുടങ്ങിയ ശേഷവും നിരവധി കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ ഹീരാ ബാബു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയിലും ഹീരാ ബാബുവും കുടുംബംഗങ്ങളുമാണ് ഡയറക്ടര്‍മാരായുള്ളത്. നോട്ട് നിരോധനത്തോടെയാണ് ഹീരാ ബാബു പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്ന കെഎഫ്‌സി ഹീരയില്‍ നിന്നും തിരിച്ചു കിട്ടാനുള്ള തുകയ്ക്കായി ലേല നടപടികള്‍ തുടങ്ങിയതോടെയാണ് പ്രതിസന്ധി പുറത്തു വന്നത്. വായ്പാ കുടിശികയെത്തുടര്‍ന്ന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍(കെ.എഫ്.സി) ജപ്തി ചെയ്ത കേരളത്തിലെ പ്രമുഖ ഫ്‌ളാറ്റ് നിര്‍മ്മാതാക്കാളായ ഹീരയുടെ തൃപ്പൂണിത്തുറയിലുള്ള ഹീര ലൈഫ് സ്റ്റൈല്‍ എന്ന ബഹുനില വ്യാപാര സമുച്ചയം ലേലത്തിന് വച്ചു. 160000 ചതുരശ്ര അടി വിസ്തൃതിയുള്ള മൂന്നുനില ഷോപ്പിങ് കോംപ്ലക്‌സിന് ഇരുപത്തി ഒന്‍പത് കോടി രൂപയാണ് കെ.എഫ്.സി വിലയിട്ടത്.
https://www.facebook.com/Malayalivartha