യുവതിയോട് ഫോണില്‍ അശ്ലീലപരാമര്‍ശം നടത്തിയ കേസില്‍ നടന്‍ വിനായകന്‍ കോടതിയില്‍ ഹാജരായി! യുവതിയോട് താന്‍ മോശമായി സംസാരിച്ചെന്ന് നടന്‍ സമ്മതിച്ചെന്ന് കുറ്റപത്രം.....

യുവതിയോട് ഫോണില്‍ അശ്ലീലപരാമര്‍ശം നടത്തിയ കേസില്‍ നടന്‍ വിനായകന്‍ കോടതിയില്‍ ഹാജരായി.
ഇന്നുരാവിലെയാണ് അദ്ദേഹം കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യമെടുക്കാനായി എത്തിയത്.കോട്ടയം പാമ്ബാടി സ്വദേശിയായ യുവതിയാണ് വിനായകനെതിരെ പരാതി നല്‍കിയത്.
കല്‍പ്പറ്റയില്‍ വച്ച് വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ നടന്‍ അപമാനിക്കുകയും അശ്ളീലം പറയുകയും ചെയ്തുവെന്നായിരുന്നു പരാതി.
സംഭവം നടന്ന സ്ഥലമായതിനാലാണ് കല്‍പ്പറ്റ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായ വിനായകനെ അറസ്റ്റുചെയ്തശേഷം ജാമ്യത്തില്‍ വിട്ടിരുന്നു.
നാലുമാസത്തോളം നീണ്ട അന്വേഷണത്തിനുശേഷം അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
യുവതിയോട് താന്‍ മോശമായി സംസാരിച്ചെന്ന് നടന്‍ സമ്മതിച്ചെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha