കോടിയേരി ഈ തീരുമാനം നേരത്തെ എടുത്തിരുന്നുവെങ്കില്‍ വിവാദം ഒഴിവാക്കാമായിരുന്നു; വൈകിയെങ്കിലും തീരുമാനം നല്ലതാണ് ;പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി

കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത് വന്നിരിക്കുകയാണ്. കോടിയേരി ഈ തീരുമാനം നേരത്തെ എടുത്തിരുന്നുവെങ്കില്‍ വിവാദം ഒഴിവാക്കാമായിരുന്നു വൈകിയെങ്കിലും തീരുമാനം നല്ലതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാൽ , മകന് ഏല്‍പ്പിച്ച പരിക്കില്‍ നിന്നും രക്ഷപെടാനാണ് കോടിയേരി രാജി വച്ചതെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു രാഷ്ട്രിയ പാര്‍ട്ടിയും കേരളത്തിന്റെ ചരിത്രത്തില്‍ ഒരു പാര്‍ട്ടിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഇത്രെയധികം ദുഷിച്ച കാലഘട്ടമുണ്ടായിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മകന് തെറ്റ് ചെയ്താല്‍ പാര്‍ട്ടി സെക്രട്ടറിക്ക് എന്ത് ഉത്തരവാദിത്വമാണെന്നാണ് നേരത്തെ സിപിഎം ചോദിച്ചത്. ഇപ്പോള്‍ അത് മാറിയല്ലോ. ഉത്തരവാദിത്വം ഉണ്ടെന്ന് സിപിഎം സമ്മതിച്ചല്ലോയെന്നും അദ്ദേഹം പരിഹസിക്കുകയുണ്ടായി . ആളുകളെ കബളിപ്പിക്കുന്ന ഈ പരിപാടി സിപിഎം അവസാനിപ്പിക്കണം. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു പാര്‍ട്ടിയും പാര്‍ട്ടി സെക്രട്ടറിയും ഇത്രയധികം ദുഷിച്ച ഒരു കാലഘട്ടം ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. .അധോലക പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവച്ച് ജനവിധി തേടാന്‍ തയാറാകണം. ഇതിനുപകരം മുട്ടാപ്പോക്ക് പറഞ്ഞ് മുന്നോട് പോകാനാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. കോടിയേരിയുടെ പാത പിണറായി പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha