സുപ്രീംകോടതിക്കെതിരായ തന്‍റെ ട്വീറ്റുകള്‍ പിന്‍വലിക്കാനോ മാപ്പ് പറയാനോ പിഴയടക്കാനോ തയാറല്ല; കോടതി അലക്ഷ്യ നടപടികള്‍ നേരിടുമെന്ന് കുനാല്‍ കമ്ര

സുപ്രീംകോടതിക്കെതിരെ ട്വീറ്റുകൾ ഇട്ടതിനാൽ കോടതി അലക്ഷ്യ നടപടികള്‍ നേരിടുന്ന കുനാല്‍ കമ്ര രണ്ടും കൽപിച്ച് മുന്നോട്ട്. സുപ്രീംകോടതിക്കെതിരായ തന്‍റെ ട്വീറ്റുകള്‍ പിന്‍വലിക്കാനോ മാപ്പ് പറയാനോ പിഴയടക്കാനോ തയാറല്ലെന്ന് കോടതി അലക്ഷ്യ നടപടികള്‍ നേരിടുന്ന കുനാല്‍ കമ്ര പറഞ്ഞു. ആത്മഹത്യ പ്രേരണാക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയ വിഷയത്തിലായിരുന്നു കുനാലിന്‍റെ ട്വീറ്റ് ചെയ്തത് . 'സുപ്രീംകോടതിക്കെതിരായ എന്‍റെ ട്വീറ്റുകള്‍ പിന്‍വലിക്കാന്‍ തയാറായല്ല. എന്‍റെ ട്വീറ്റുകള്‍ അവക്കുവേണ്ടി സംസാരിച്ചുകൊള്ളും. മാപ്പില്ല, അഭിഭാഷകരില്ല, സ്പേസ് വെറുതെ കളയാനുമില്ലെന്ന് സ്റ്റാന്‍ഡ് അപ് കൊമേഡിയനായ കുനാല്‍ ട്വീറ്റ് ചെയ്യുകയുണ്ടായി.
ആത്മഹത്യ പ്രേരണക്കേസില്‍ അര്‍ണബിന് ജാമ്യം അനുവദിച്ചതിന് പിന്നാലെയുള്ള കുനാല്‍ കമ്രയുടെ ട്വീറ്റുകളാണ് വിവാദത്തിലേക്ക് നയിച്ചത് . സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു കുനാല്‍ കോടതി അലക്ഷ്യ നടപടി നേരിട്ടത്.എന്നാല്‍ താന്‍ നടത്തിയിരിക്കുന്നത് കോടതി അലക്ഷ്യമല്ലെന്നും ഭാവി രാജ്യസഭാസീറ്റ് അലക്ഷ്യമാണെന്നുമാണ് കുനാല്‍ ട്വീറ്റ് ചെയ്തത്. 'അതിനെ കോടതിയലക്ഷ്യമെന്ന് വിളിക്കരുത്, അത് ഭാവി രാജ്യസഭാ സീറ്റ് അലക്ഷ്യമാണ്'എന്നാണ് കുനാല്‍ ട്വിറ്ററില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha