ഉയരം കൂടിയ കമുകില്‍ നിന്നും അടയ്ക്ക മോഷ്ടിക്കാന്‍ പ്രയാസമായതോടെ കമുക് വെട്ടിയിട്ട് അടയ്ക്ക മോഷ്ടിച്ചു!

പുല്‍പള്ളിയ്ക്കടുത്ത് കബനിഗിരി കെഞ്ചന്‍പാടി റൂട്ടില്‍ കുഴിപ്പള്ളില്‍ മാത്യുവിന്റെ കമുകിന്‍ തോട്ടത്തില്‍ വിചിത്രവും സാഹസികവുമായ അടയ്ക്ക മോഷണം. ഉയരം കൂടിയ കമുകില്‍ കയറി അടയ്ക്ക മോഷ്ടിക്കുന്നത് പ്രയാസമായതോടെ കമുക് വെട്ടിയിട്ട് അടയ്ക്ക മോഷ്ടിക്കുകയായിരുന്നു.
25 വര്‍ഷം പ്രായമുള്ള 7 മരങ്ങളാണ് ചുവടെ വെട്ടിയിട്ട് അടയ്ക്കാകുലകള്‍ മുറിച്ചെടുത്തത്. കമുകിന് 35 അടിയോളം ഉയരമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയാണ് സംഭവമെന്ന് ഉടമ പറയുന്നു.
സമീപത്ത് കൃഷിയിടമുള്ള കുളമ്പള്ളില്‍ ജോയിയുടെ പമ്പ് ഹൗസിലേക്കുള്ള വൈദ്യുതി കേബിള്‍ വെട്ടിയിട്ട കമുക് വീണ് മുറിഞ്ഞു. സമീപത്ത് വീടുകളിലില്ലാത്തതിനാല്‍ ഇന്നലെ വൈകുന്നേരം മറ്റൊരു അയല്‍വാസിയാണ് കമുകുകള്‍ വീണുകിടക്കുന്നത് കണ്ട് ഉടമയെ വിവരമറിയിച്ചത്.
ഒരു ക്വിന്റലോളം അടയ്ക്കാ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. വിളവെടുപ്പ് സീസണായതോടെ വിള മോഷണം പെരുകിയിട്ടുണ്ട്. ആള്‍താമസം കുറഞ്ഞ സ്ഥലങ്ങളിലാണ് രാത്രി അടയ്ക്കയും മറ്റും മോഷണം.
https://www.facebook.com/Malayalivartha