ഈ തീരുമാനം കോടിയേരി നേരത്തെ എടുത്തിരുന്നുവെങ്കില്‍ വിവാദം ഒഴിവാക്കാമായിരുന്നു...ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ വെറും ആക്ഷേപമല്ല യാഥാര്‍ത്ഥ്യമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കോടിയേരി ബാലകൃഷ്ണന് സി.പി.എം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ തീരുമാനം കോടിയേരി നേരത്തെ എടുത്തിരുന്നുവെങ്കില്‍ വിവാദം ഒഴിവാക്കാമായിരുന്നുവെന്നും വൈകിയെങ്കിലും തീരുമാനം നല്ലതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ വെറും ആക്ഷേപമല്ല മറിച്ച് യാഥാര്‍ത്ഥ്യമാണെന്നും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്കറിയാം. എന്നാല്‍ ഇതുകൊണ്ടൊന്നും ഇടതു പക്ഷത്തിന്‍റെ പ്രതിസന്ധികള്‍ തീരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha