പാലാരിവട്ടം പാലം അഴിമതി കേസിൽ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍! വിജിലന്‍സ് സംഘം ആശുപത്രിയില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തി...

മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍. പാലാരിവട്ടം പാലം അഴിമതി കേസിലാണ് വിജിലന്‍സ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്.
ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘം ഇന്നു രാവിലെ കൊച്ചി ആലുവയിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയിരുന്നു.
എന്നാല്‍ ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ലെന്നും കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വീട്ടുകാര്‍ അറിയിച്ചു. ഇതിനു പിന്നാലെ വിജിലന്‍സ് സംഘം ആശുപത്രിയില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ ചികിത്സ തേടിയത്. അതേസമയം വിജിലന്‍സിന്റെ അറസ്റ്റ് നീക്കം അറിഞ്ഞാണ് ഇന്നലെ ഇബ്രാഹിംകുഞ്ഞ് ചികിത്സ തേടിയതെന്ന അഭ്യൂഹം പുറത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























