സ്വപ്ന നിധി കാത്ത ഭൂതം! ഒരു കോടിയിൽ ഒരണ പോലും കൈ കൊണ്ട് തൊട്ടില്ല; കാരണം വെളിപ്പെടുത്തി ഇഡി

സ്വപ്നയുടെ ലോക്കറിൽ ഒരു കോടി രൂപ ഇ ഡി കണ്ടെത്തിയിരുന്നു.എന്നാൽ അതിൽ നിന്നും ഒരണ പോലും സ്വപ്‍ന എടുത്തിരുന്നില്ല.അതിന്റെ കാരണം എന്തെന്ന് ഇ ഡി വ്യക്തമാക്കിയിരിക്കുകയാണ് .സ്വപ്‍ന ആ ഒരു കോടി നിധി പോലെ കാത്ത് സൂക്ഷിക്കുകയായിരുന്നു.കടുത്ത സാമ്പത്തിക പ്രശ്നങ്ങളുണ്ടായിട്ടും ലോക്കറിലെ പണത്തിൽ സ്വപ്ന തൊട്ടില്ല. കാരണം ശിവശങ്കറിന് ലഭിച്ച കോഴപ്പണമായതിനാലാണു സ്വപ്നയ്ക്ക് ആ പണം ഉപയോഗിക്കാൻ കഴിയാതിരുന്നതെന്നും ഇഡിയുടെ പറയുന്നു.പിടിച്ചെടുത്ത ഒരുകോടി രൂപ ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിനു നൽകിയ കോഴയാണെന്ന് സ്വപ്ന മൊഴി നൽകിയെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് കോഴപ്പണമാണ് പിടികൂടിയതെന്ന് ഇ.ഡി പറയുന്നത്.
ഇക്കാര്യത്തിൽ ഇ.ഡിയുടെ വിരുദ്ധനിലപാടുകൾ കേസിൽ കുറ്റക്കാരനല്ലെന്ന വാദം ഉന്നയിച്ച് പ്രതിക്ക് രക്ഷപ്പെടാനുള്ള വഴിയായി മാറരുതെന്ന് കോടതി പറഞ്ഞു. സ്വർണക്കടത്തിലൂടെ ലഭിച്ച കള്ളപ്പണമാണെന്ന ഇ.ഡിയുടെ ആദ്യകുറ്റപത്രത്തിലെ നിലപാടിനു എതിരാണ് എന്ന കാര്യം ശ്രദ്ധേയം .സ്വപ്നയ്ക്ക് ജോലിക്ക് വേണ്ടി വഴിവിട്ട് ഇടപെട്ടതിനും ലൈഫ് മിഷൻ, കെഫോൺ പദ്ധതികളുടെ രഹസ്യവിവരങ്ങൾ നൽകിയതിനും പരസ്പരം കൈമാറിയ സന്ദേശങ്ങൾ തെളിവാണ്. കൂടുതൽ വിവരങ്ങൾ മുദ്രവച്ച കവറിലുണ്ട്.ശിവശങ്കറിന്റെ ദുർമുഖം കാണാതിരിക്കാൻ വേണ്ടിയാണ് ചാർട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാൽ സ്വപ്നയ്ക്കായി ലോക്കർ തുറന്നത്.
https://www.facebook.com/Malayalivartha