Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

കൊച്ചി-മംഗലാപുരം വാതകപൈപ്പ് ലൈന്‍ (ഗെയ്ല്‍) കമ്മിഷന്‍ ചെയ്തു

24 NOVEMBER 2020 09:28 AM IST
മലയാളി വാര്‍ത്ത

കൊച്ചി-മംഗലാപുരം വാതകപൈപ്പ് ലൈന്‍ കമ്മിഷന്‍ ചെയ്തു. ഇന്നലെ മുതല്‍ പൈപ്പ് വഴി കൊച്ചിയില്‍നിന്ന് പ്രകൃതിവാതകം (എല്‍.എന്‍.ജി) മംഗലാപുരത്ത് എത്തി. മാംഗ്ലൂര്‍ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സിലേക്കാണ് വാതകം ആദ്യമെത്തിയത്.

പൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അഥോറിട്ടി ഓഫ് ഇന്ത്യയാണ് (ഗെയ്ല്‍) പൈപ്പ് ലൈന്‍ ഗ്യാസ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തില്‍ പൈപ്പ്ലൈന്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ വീടുകള്‍, വാഹനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ചെലവു കുറഞ്ഞ പ്രകൃതിവാതകം ലഭ്യമാക്കും. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൈപ്പ് ലൈനുകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കാകും ഗ്യാസ് ലഭ്യമാകുക.

444 കിലോമീറ്ററാണ് കൊച്ചി-കൂറ്റനാട്-മംഗലാപുരം പൈപ്പ് ലൈനിന് ദൈര്‍ഘ്യം. പ്രധാന പൈപ്പ് ലൈനില്‍നിന്നു സബ് സ്റ്റേഷനുകളിലേക്ക് പൈപ്പ്ലൈന്‍ ബന്ധിപ്പിച്ചശേഷമേ പ്രാദേശിക തലത്തില്‍ വിതരണം സാധ്യമാകൂ. ഇതിനായി ഇതിനും സമയമെടുക്കും. ഇതിന്റെ വിതരണച്ചുമതല ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ്.

ലോക്കല്‍ പൈപ്പ്ലൈന്‍ നിര്‍മാണച്ചുമതല ഏല്‍പ്പിച്ചിട്ടുള്ളത് അദാനി ഗ്രൂപ്പിനെയാണ്്. എറണാകുളം നഗരത്തില്‍ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള പൈപ്പ് ഗ്യാസ് പദ്ധതി നടപ്പാക്കികഴിഞ്ഞു. 2010-ലാണ് വിവാദമായ ഗെയ്ല്‍ വാതകപൈപ്പ് പദ്ധതിക്ക് തുടക്കമായത്.

2014-ല്‍ സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ തടസങ്ങളെത്തുടര്‍ന്ന് പദ്ധതി ഗെയില്‍ ഉപേക്ഷിച്ചിരുന്നു. പിന്നീട് 2016-ല്‍ ആണ് പദ്ധതിക്ക് വീണ്ടും ജീവന്‍വച്ചത്. ഗെയില്‍ വാതകപൈപ്പ് കമ്മിഷന്‍ ചെയ്തതായി മുഖ്യമന്ത്രിയാണ് അറിയിച്ചത്. പദ്ധതി കമ്മിഷന്‍ ചെയ്തതോടെ കടത്തുകൂലി കുറയുന്നതിലൂടെ കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് ചെലവു കുറഞ്ഞരീതിയില്‍ എല്‍.എന്‍.ജി., പൈപ്പ് ലൈനിലൂടെ എത്തിക്കാനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (11 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (36 minutes ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (42 minutes ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (59 minutes ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (1 hour ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (1 hour ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (2 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (2 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (2 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (2 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (2 hours ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (3 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (3 hours ago)

Malayali Vartha Recommends