Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പൊരിക്കാനൊരു വെള്ളി... വരുന്ന വെള്ളിയാഴ്ച സി.എം. രവീന്ദ്രനെ സംബന്ധിച്ച് നിര്‍ണായകമാകുമ്പോള്‍ ചര്‍ച്ചയായി കോടികളുടെ ബിനാമി ഇടപാടും കസ്റ്റംസ് ബന്ധവും; ശിവശങ്കറിന് പിന്നാലെ രക്ഷിക്കുന്നതിനും അപ്പുറത്താണ് രവീന്ദ്രനെന്ന് ബോധ്യമായതോടെ പാര്‍ട്ടിയും കൈവിടുന്നു

29 NOVEMBER 2020 09:26 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസ് വല്ലാത്തൊരു രീതിയിലേക്കാണ് അന്വേഷണം പോകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വെള്ളിയാഴ്ച രണ്ടാമന്‍ കൂടി എത്തുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമകുമെന്നാണ് ഇഡി കരുതുന്നത്. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ നേരിടുന്ന ആരോപണങ്ങള്‍ കൂടുതല്‍ ഗുരുതരമാകുകയാണ്. രവീന്ദ്രന്റെ ബന്ധുവായ കസ്റ്റംസ് മുന്‍ ഉദ്യോഗസ്ഥനാണു സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തതെന്നു സൂചന. മറ്റൊരു ബന്ധുവിന്റെ വടകരയിലെ വ്യാപാരസ്ഥാപനങ്ങളിലാണു കഴിഞ്ഞദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായകവിവരങ്ങള്‍ ലഭിച്ചതായാണു സൂചന.

രവീന്ദ്രന്റെ ബന്ധുവായ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിന്നീടു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിലേക്കും അവിടെനിന്നു കോഴിക്കോട്ട് ജി.എസ്.ടി. വകുപ്പിലേക്കും മാറി. സ്വര്‍ണക്കടത്ത് നടത്തിയവരില്‍നിന്നു പണം വാങ്ങിയതു സംബന്ധിച്ച് ഇദ്ദേഹത്തിനെതിരേ കേസുമുണ്ടായിരുന്നു. കസ്റ്റംസിലെ പഴയ ബന്ധങ്ങള്‍ ഇദ്ദേഹംസ്വര്‍ണക്കടത്തിനായി ഉപയോഗിച്ചെന്നാണു സംശയം.

സര്‍ക്കാരിന്റെ ഐ.ടി. പദ്ധതി കരാറുകളില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു പുറമേ രവീന്ദ്രനും പങ്കുണ്ടായിരുന്നെന്ന് അന്വേഷണ ഏജന്‍സിക്കു വിവരം ലഭിച്ചു. തിരുവനന്തപുരത്ത് ഫഌറ്റ് സമുച്ചയം, കോഴിക്കോട്ടെ ഫഌറ്റ്, വടകരയിലെ ബിനാമി സ്ഥാപനങ്ങള്‍ എന്നിവയിലെല്ലാം രവീന്ദ്രനും ബന്ധുവായ ഉദ്യോഗസ്ഥനും പങ്കുണ്ടെന്നാണു കണ്ടെത്തല്‍. വടകരയില്‍ രവീന്ദ്രന്റെ മറ്റൊരു ബന്ധുവിന്റെ പേരിലാണു തുണിക്കട, മൊബൈല്‍ ഷോറൂം, ഹാര്‍ഡ്‌വേര്‍ സ്ഥാപനം എന്നിവയുള്ളത്. ഓര്‍ക്കാട്ടുശേരി, ഒഞ്ചിയം, ഇടയ്ക്കാട്, നിരവില്‍പുഴ എന്നിവിടങ്ങളിലും ഇവര്‍ക്കു സ്ഥാപനങ്ങളുണ്ട്. വടകരയില്‍നിന്നു രവീന്ദ്രന്റെ കുടുംബം അടുത്തിടെ കോഴിക്കോട്ടെ പുതിയ ഫഌറ്റിലേക്കു മാറിയിരുന്നു. ഈ ഫഌറ്റിന്റെ അറ്റകുറ്റപ്പണികള്‍ക്കു മാത്രം ഒന്നരക്കോടി രൂപ ചെലവഴിച്ചെന്നാണു സൂചന.

ഇങ്ങനെ നിരവധി ആരോപണങ്ങള്‍ വന്നതോടെയാണ് പാര്‍ട്ടിയും രവീന്ദ്രനെ കൈവിട്ടത്. രവീന്ദ്രന്‍ ഇ.ഡിക്കു മുന്നില്‍ ഹാജരാകാന്‍ വൈകുന്നതിനെതിരേ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശമാണുണ്ടായത്. ഇതു തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കുന്നുവെന്നായിരുന്നു വിമര്‍ശനം. സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞയുടന്‍ രവീന്ദ്രനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്‌തെന്ന വാര്‍ത്തയും പുറത്തുവന്നു.

രവീന്ദ്രനെ ചോദ്യംചെയ്യുന്നതില്‍ പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നു സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍ യോഗത്തില്‍ വിശദീകരിച്ചു. തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടും അദ്ദേഹം ചൂണ്ടിക്കാട്ടി. സെക്രട്ടേറിയറ്റിന്റെ കടുത്ത നിലപാടിനേത്തുടര്‍ന്ന് രവീന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഒഴിവാക്കുമെന്നും സൂചന. തീരുമാനം ഉടനുണ്ടാകും. ആരോഗ്യകാരണങ്ങളാല്‍ അവധി അനുവദിക്കാനാണു നീക്കം.

സെക്രട്ടറിയേറ്റ് യോഗത്തിലും ഈ അഭിപ്രായമുയര്‍ന്നു. അന്വേഷണ ഏജന്‍സിക്കു മുന്നില്‍ രവീന്ദ്രന്‍ ഹാജരാകണമെന്ന നിലപാടിനാണു പാര്‍ട്ടിയില്‍ മുന്‍തൂക്കം. മകന്‍ കേസില്‍പ്പെട്ടതിനേത്തുടര്‍ന്നു സംസ്ഥാന സെക്രട്ടറിയെ മാറ്റിനിര്‍ത്താമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു രവീന്ദ്രനെയും ഒഴിവാക്കാമെന്നു മുതിര്‍ന്ന നേതാക്കാള്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു.

രണ്ട് പ്രാവസ്യം ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും രവീന്ദ്രന്‍ ഒഴിഞ്ഞ് മാറി ആശുപത്രിയിലെത്തിയിരുന്നു. ഇതോടെയാണ് വലിയ ആരോപണങ്ങള്‍ ഉണ്ടായത്. പാര്‍ട്ടിക്ക് മറുപടി പറയുന്നതിന് അപ്പുറത്ത് കാര്യങ്ങള്‍ എത്തിയതോടെ എല്ലാം കൈവിട്ടു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (4 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (4 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends