എല്ലാം മാറിമറിയുന്നു... തെരഞ്ഞെടുപ്പ് പരാജയത്തോടെ കോണ്‍ഗ്രസില്‍ ആകെ മാറ്റം വരും; മുല്ലപ്പള്ളി രാമചന്ദ്രനോട് കെ.പിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ഹൈക്കമാന്റ് ആവശ്യപ്പെടും; രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതാവ് സ്ഥാനം തുലാസില്‍

മുല്ലപ്പള്ളി രാമചന്ദ്രനോട് കെ. പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ഹൈക്കമാന്റ് ആവശ്യപ്പെടും. രമേശ് ചെന്നിത്തലയോട് പ്രതിപക്ഷ നേതാവ് സ്ഥാനം ഉപേക്ഷിക്കാന്‍ പറയില്ലെങ്കിലും അദ്ദേഹം രാജീവയ്ക്കണമെന്നാണ് ഹൈകമാന്റിന്റെ മനസിലിരുപ്പ്. എന്നാല്‍ ഭരണം മാറാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ ചെന്നിത്തല സ്വയം മാറാന്‍ തയ്യാറല്ല. അതേസമയം മുല്ലപ്പള്ളിക്കും ചെന്നിത്തലക്കും പകരം ഉമ്മന്‍ ചാണ്ടിയെ പരിഗണിക്കാന്‍ ഹൈക്കമാന്റ് തീര്‍ത്തും തയ്യാറല്ല. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞത് ഹൈക്കമാന്റ് ഗൗരവമായാണ് എടുത്തിരിക്കുന്നത്.
സര്‍ക്കാറിനെതിരായ വിവാദക്കൊടുങ്കാറ്റില്‍ ജയിച്ചുകയറുമെന്ന് പ്രതീക്ഷിച്ച യുഡിഎഫിനേറ്റത് കനത്ത തോല്‍വിയാണ്. ഇത് ഡല്‍ഹിയെ ഞെട്ടിച്ച് കളഞ്ഞു. അടിത്തറ ഇളക്കിയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ്സിലും മുന്നണിയിലും പൊട്ടിത്തെറി തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി സംവിധാനത്തില്‍ മേജര്‍ സര്‍ജറി വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരന്‍ ആഞ്ഞടിച്ചു. തോല്‍വി കോണ്‍ഗ്രസ് പരിശോധിക്കണമെന്ന് മുസ്ലീം ലീഗും ആവശ്യപ്പെട്ടു. കെ. മുരളിധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന ഫ്‌ളക്‌സ് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിരന്നു കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസും ഭരിക്കുന്ന പാര്‍ട്ടിയും ആരോപണശരങ്ങളില്‍ കുടുങ്ങിയ ഏറ്റവും അനുകൂലരാഷ്ട്രീയ കാലാവസ്ഥയില്‍ യുഡിഎഫ് പ്രതീക്ഷിച്ചത് വന്‍ വിജയമാണ്. പാര്‍ലെമെന്റ് തിരഞ്ഞടുപ്പിന്റെ ഫലം ആവര്‍ത്തിക്കുമെന്നാണ് വലതു മുന്നണി കരുതിയത്. എന്നാല്‍ അമിത ആത്മവിശ്വാസത്തില്‍ തന്ത്രങ്ങളെല്ലാം പൊളിഞ്ഞ യുഡിഎഫ് തോറ്റമ്പി . ഏത് കൊടുങ്കാറ്റിലും ഉലയാതിരുന്ന മധ്യകേരളത്തിലെ വലത് കോട്ടകളായ കോട്ടയവും ഇടുക്കിയും തെക്കന്‍ കേരളത്തിലെ പത്തനംതിട്ടയും ഇടതു തരംഗത്തില്‍ വീണു. ചെന്നിത്തലയുടെ നിര്‍ബന്ധത്തിന് വഴങ്ങി ജോസ് കെ മാണിയെ പറഞ്ഞു വിട്ടതിന്റെ ഫലമാണ് മധ്യകേരളത്തില്‍ കോണ്‍ഗ്രസ് അനുഭവിച്ചത്.
തിരുവനന്തപുരത്തും കൊല്ലത്തും അതിദയനീയ തോല്‍വിയാണുണ്ടായത്. പത്തനംതിട്ട, പാലക്കാട് പോലുള്ള സ്ഥലങ്ങളില്‍ ഇടതിന് ബദലായുള്ള ബിജെപിയുടെ കടന്നുകയറ്റവും യുഡിഎഫിന് ഉണ്ടാക്കുന്നത് വന്‍ ആശങ്കയാണ് . തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ വോട്ടുകളെല്ലാം പോള്‍ ചെയ്തത് ബി ജെ പിക്കാണ്. തിരുവനന്തപുരത്തെ ഒരു വാര്‍ഡില്‍ കോണ്‍ഗ്രസിന് പോള്‍ ചെയ്തത് 70 ല്‍ താഴെ വോട്ടുകള്‍ മാത്രമാണ്.
മധ്യകേരളത്തില്‍ ജോസിനെക്കാള്‍ ശക്തി ജോസഫിനാണെന്ന യു ഡി എഫിന്റെ വിലയിരുത്തല്‍ പൂര്‍ണമായും പാളി. മലബാറില്‍ വെല്‍ഫെയര്‍ സഖ്യം തുണച്ചില്ലെന്ന് മാത്രമല്ല മുന്നണിയുടെ മതേതര പ്രതിച്ഛായ തകര്‍ക്കുകയും ചെയ്തു. വെല്‍ഫയര്‍ പാര്‍ട്ടിക്ക് വേണ്ടി നില കൊണ്ട എം എം ഹസന്റെ മതേതര പ്രതിച്ഛായ തകര്‍ന്നടിഞ്ഞു.
വിവാദങ്ങള്‍ക്ക് ബദലായുള്ള ഇടതിന്റെ വികസന കാര്‍ഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞതുമില്ല.
ജയിച്ചസീറ്റുകളുടെ എണ്ണം കൂടിയെന്ന് പറഞ്ഞ് ഫലം നേട്ടമാണെന്ന് അവകാശപ്പെട്ട നേതൃത്വത്തിനെതിരെ കെ മുരളീധരന്‍ തുറന്നടിച്ചു. കോണ്‍ഗ്രസ്സിനോടുള്ള അമര്‍ഷം ലീഗും തുറന്നു പറഞ്ഞു. ജോസഫും കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി. സര്‍ക്കാറിനെതിരെ പടനയിച്ച പ്രതിപക്ഷനേതാവിനും മുല്ലപ്പള്ളിക്കും തെരഞ്ഞെടുപ്പ് ഫലം വന്‍തിരിച്ചടിയാണ് നല്‍കിയത്. തകര്‍ന്നു തരിപ്പണമായ കോണ്‍ഗ്രസിനെയും വലതു മുന്നണിയേയും കൊണ്ടാണോ നാല് മാസത്തിനകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പെന്ന ഫൈനലില്‍ പോരാടാന്‍ ഇറങ്ങുന്നതെന്നാണ് പ്രവര്‍ത്തകരുടെ പ്രധാന ചോദ്യം. തെരഞ്ഞെടുപ്പ് പരാജയത്തോടെ ദുര്‍ബ്ബലമായ നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങളില്‍ ഹൈക്കമാന്‍ഡ് എടുക്കുന്ന നിലപാടും ഇനി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാവും. അതു കൊണ്ട തന്നെയാണ് വെജിറ്റബിള്‍ നേതാക്കളെയെല്ലാം ഡല്‍ഹിയിലേക്ക് എടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുത്തിരിക്കുന്നവര്‍ ഈ ശൈലി മതിയാകില്ലെന്ന് തിരിച്ചറിയണമെന്നാണ് ചെന്നിത്തലയെ ഊന്നി മുരളിധരന്‍ പറഞ്ഞത് . തൊലിപ്പുറത്തുള്ള ചികിത്സയല്ല മേജര്‍ സര്‍ജറി തന്നെയാണ് കോണ്‍ഗ്രസിന് ആവശ്യം. മാറ്റം കൊണ്ടു വരാനുള്ള സമയം പോലും ഇനി ബാക്കിയില്ല. കെപിസിസി ഓഫീസില്‍ മുറിയടച്ചിട്ട് മൂന്നോ നാലോ പേര്‍ ചര്‍ച്ച നടത്തുന്ന രീതിയാണുള്ളത്. വിമര്‍ശിക്കുന്നവരെ ശരിയാക്കും.
കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഇത്തവണത്തെ വിജയം ഉദാഹരണമാക്കി പ്രവര്‍ത്തിക്കണം. ജംബോ കമ്മിറ്റികള്‍ ആദ്യം പിരിച്ചു വിടണം. മന്ത്രിമാരാകാനും മുഖ്യമന്ത്രിയാകാനും തയ്യാറായി നില്‍ക്കുന്ന നേതാക്കള്‍ ആത്മാര്‍ത്ഥ പ്രവര്‍ത്തനം നടത്തണം. വര്‍ഷങ്ങളായി യുഡിഎഫിന് ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടില്‍ ചേരിതിരിവുണ്ടായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും പ്രശ്‌നങ്ങളുണ്ടായി. ഗ്രൂപ്പ് വെച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചു. അര്‍ഹരായവര്‍ക്ക് സീറ്റ് നല്‍കിയില്ല. അതുകൊണ്ട് പലയിടത്തും വിമതരുണ്ടായി. ഇവരെ കൂട്ടി ഭരിക്കേണ്ടി വരും. അവരില്‍ ആരൊക്കെ തയ്യാറാകുമെന്ന് കണ്ടറിയണം. രണ്ട് ജനപിന്തുണയുള്ള പാര്‍ട്ടിക്കാരെ പുറത്താക്കി. എല്‍ ജെ ഡി യുടേയും കേരള കോണ്‍ഗ്രസിന്റേയും പോക്ക് യുഡിഎഫിന് നഷ്ടമുണ്ടാക്കി. മുന്നണിയുടെ വിജയത്തെ ഇത് ബാധിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി ബന്ധം അനാവശ്യ വിവാദമുണ്ടാക്കിയതും യുഡിഎഫിന് കെട്ടുറപ്പിന് ക്ഷീണമുണ്ടാക്കി. ലൈഫ് അഴിമതിയാണ്. എന്നാല്‍ പദ്ധതി തന്നെ ഉണ്ടാകില്ലെന്ന പ്രചാരണം തെറ്റായ സന്ദേശമുണ്ടാക്കി. ഇത്രയും പറഞ്ഞ് മുരളി ഗോളടിച്ചു.
കേരളത്തിലെ വലതു പതനം രാഹുല്‍ ഗാന്ധിയെയും വാദ്യകലാ സംഘത്തെയും അമ്പരപ്പിച്ചിരിക്കുകയാണ്. എത്രയും വേഗം കേരളത്തിലെ നേതാക്കളെ എങ്ങോട്ടെങ്കിലും കെട്ടിയെടുക്കണം എന്നാണ് പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്.
"
https://www.facebook.com/Malayalivartha