വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിനുനേരെ ആക്രമണം... മര്‍ദനത്തില്‍ പരിക്കേറ്റ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിനുനേരെ ആക്രമണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബുധനാഴ്ച രാത്രി ഒന്പതോടെയാണ് കണ്ണൂര്‍ തളിപ്പറന്പില്‍ സുരേഷിനു നേര്‍ക്ക് ആക്രമണമുണ്ടായത്. തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂര്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ വയല്‍ക്കിളി പ്രവര്‍ത്തകയും സുരേഷ് കീഴാറ്റൂരിന്റെ ഭാര്യയുമായ ലത സുരേഷ് മത്സരിച്ചിരുന്നു.
വാര്‍ഡില്‍ എല്‍ഡിഎഫ് വിജയം നേടിയതിനുപിന്നാലെ നടന്ന ആഘോഷപ്രകടനത്തിനിടെയാണു തന്നെ മര്‍ദിച്ചതെന്നു സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
മര്‍ദനത്തില്‍ പരിക്കേറ്റ സുരേഷിനെ തളിപ്പറമ്പിലെ ലൂര്‍ദ് മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് സിപിഎം പ്രവര്‍ത്തകരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha