കണ്ണൂരില്‍ കണ്ണപുരം യോഗശാലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം...

കണ്ണൂരില്‍ കണ്ണപുരം യോഗശാലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. രാവിലെ 7.30-ഓടെയായിരുന്നു അപകടം നടന്നത്. കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്കുലോറിയും മഹാരാഷ്ട്രയില്‍നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
കാര്‍ ഡ്രൈവര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണപുരം പോലീസും കണ്ണൂരില്‍നിന്നുള്ള അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
L
https://www.facebook.com/Malayalivartha